January 13, 2025 |

നോട്ടുകള്‍ നിറഞ്ഞ് മുറി, എണ്ണിയത് 30 കോടി, എണ്ണി തീരാതെ ജാര്‍ഖണ്ഡിലെ കള്ളപ്പണം

ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിലാണ് കള്ളപ്പണം കണ്ടെത്തിയത്

എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ ജാര്‍ഖണ്ഡ് മന്ത്രി ആലംഗീര്‍ ആലത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വസതിയില്‍ നിന്ന് പിടികൂടിയ കള്ളപ്പണം. ഇതുവരെ 30 കോടി രൂപയാണ് എണ്ണി തിട്ടപ്പെടുത്തിയത്. ഇനിയും എണ്ണാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുറി നിറഞ്ഞ് നോട്ടുകെട്ടുകള്‍ കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

ആലംഗീര്‍ ആലം ജാര്‍ഖണ്ഡിലെ ഗ്രാമവികസന മന്ത്രിയാണ

“>

്. ഇദ്ദേഹത്തിന്റെ സെക്രട്ടറിയായ സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)പണം പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സഞ്ജീവ് ലാലിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടരുകയാണ്.2023 ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമിനെ കള്ളപ്പണ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിലും ഇഡിയുടെ റെയ്ഡ് നടന്നത്. അഴിമതിക്കറ സംസ്ഥാനത്ത് തുടരുന്നുണ്ട്. അതിന്റെ തെളിവാണിതെന്നാണ് ബി.ജെ.പി വക്താവ് പ്രതുല്‍ സഹ്‌ദേവ് സംഭവത്തോട് പ്രതികരിച്ചത്.

 

Content summary; ED Raid Uncovers Massive Cash Stash, Rs 20 Crore Recovered From Jharkhand Minister’s Secretary

 

×