June 04, 2026 |
Share on

യുഎസ് ധനസഹായം മുടക്കി ട്രംപ്; ലോകത്തെ 1.4 കോടി ജനങ്ങൾ മരണപ്പെടും

മൂന്നിലൊന്നും കുട്ടികൾ

യുഎസ് വിദേശ സഹായം നിർത്തലാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ തുടർന്ന് 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ദുർബലരായ 14 ദശലക്ഷത്തിലധികം ആളുകൾ മരിക്കുമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ആഗോള ഗവേഷണം കണ്ടെത്തി. ഇതിൽ മൂന്നിലൊന്ന് ചെറിയ കുട്ടികൾ ആയിരിക്കുമെന്ന് പഠനം പറയുന്നു. പ്രതിസന്ധിയിലായ സഹായ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ലോക, ബിസിനസ് നേതാക്കൾ ഈ ആഴ്ച സ്പെയിനിൽ നടക്കുന്ന യുഎൻ സമ്മേളനത്തിനായി ഒത്തുകൂടുന്നതിനിടെയാണ് ഗവേഷകരുടെ കണ്ടെത്തൽ വരുന്നത്.

ജനുവരിയിൽ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നതുവരെ ആഗോള മാനുഷിക ധനസഹായത്തിന്റെ 40% ത്തിലധികവും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) നൽകിയിരുന്നു. രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ദുർബലരായ ജനവിഭാഗങ്ങൾക്കിടയിലെ ആരോഗ്യരംഗത്ത് നേടിയെടുത്ത പുരോഗതിയെ പിന്നോട്ടടിക്കുന്നതിന് ധനസഹായം വെട്ടിക്കുറയ്ക്കുന്നത് കാരണമാകുമെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ (ISGlobal) ഗവേഷകയായ ഡേവിഡ് റസെല്ല മുന്നറിയിപ്പ് നൽകി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും ഇത് മൂലമുണ്ടാകുന്ന ആഘാതം, ആഗോള പകർച്ചവ്യാധിക്കോ, സായുധ സംഘർഷത്തിനോ തുല്യമായിരിക്കുമെന്നും റസെല്ല കൂട്ടിച്ചേർത്തു.

133 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്ന് 2001 നും 2021 നും ഇടയിൽ വികസ്വര രാജ്യങ്ങളിൽ ലഭിച്ച USAID ധനസഹായം ഏകദേശം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞുവെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം കണക്കാക്കി. ഈ വർഷം ആദ്യം യുഎസ് സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച്, ധനസഹായം 83% കുറയ്ക്കുന്നത് മരണനിരക്കിനെ ബാധിക്കുമെന്നും ഇവർ പറയുന്നു. 2030 ആകുമ്പോഴേക്കും ഒഴിവാക്കാവുന്ന 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് ഈ വെട്ടിക്കുറയ്ക്കലുകൾ കാരണമാകുമെന്നും പഠനം കണ്ടെത്തി. അഞ്ച് വയസ്സിന് താഴെയുള്ള 4.5 ദശലക്ഷത്തിലധികം കുട്ടികളും ഇതിൽ ഉൾപ്പെടുന്നു, പ്രതിവർഷം ഏകദേശം 700,000 കുട്ടികളുടെ മരണങ്ങൾ ആണ് കണക്കാക്കപ്പെടുന്നത്.

യുഎസ്എഐഡിയുടെ പിന്തുണയുള്ള പരിപാടികൾ ആഗോള മരണനിരക്കിൽ 15% കുറവുണ്ടാക്കിയതായി ഗവേഷകർ കണ്ടെത്തി, അതിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണങ്ങളിൽ 32% കുറവുണ്ടായി. രോഗങ്ങൾ മൂലമുള്ള തടയാവുന്ന മരണങ്ങൾ തടയുന്നതിൽ USAID ധനസഹായം പ്രത്യേകിച്ചും ഫലപ്രദമാണെന്ന് കണ്ടെത്തി. യുഎസ്എഐഡി ധനസഹായം ഉള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിലുള്ള പിന്തുണ ലഭിക്കുന്ന രാജ്യങ്ങളിൽ എച്ച്ഐവി/എയ്ഡ്സ് മൂലമുള്ള മരണങ്ങൾ 65% കുറവാണെന്ന് പഠനം കണ്ടെത്തി. മലേറിയ, ഉഷ്ണമേഖലാ രോഗങ്ങൾ എന്നിവയിൽ നിന്നുള്ള മരണങ്ങളും പകുതിയായി കുറഞ്ഞു. യുഎസ്എഐഡി അടച്ചുപൂട്ടിയതിനുശേഷം, ജർമ്മനി, യുകെ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന ദാതാക്കളും അവരുടെ വിദേശ സഹായ ബജറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുമ്പ് ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ചെലവ് ചുരുക്കൽ പദ്ധതിയെ തുടർന്നായിരുന്നു ട്രംപ് ഭരണകൂടം, സഹായം വെട്ടിക്കുറച്ചത്.

content summary: over 14 million people could die from us foreign aid cuts

Leave a Reply

Your email address will not be published. Required fields are marked *

×