June 05, 2026 |
Avatar
Share on

എക്സിറ്റ് പോള്‍ കാറ്റില്‍പ്പറന്നു ; തമിഴ്നാട്ടില്‍ വീണ്ടും ജയലളിത

അഴിമുഖം പ്രതിനിധി എക്‌സിറ്റ്‌പോള്‍ പ്രവചനം കാറ്റില്‍പ്പറത്തിക്കൊണ്ട് തമിഴ്‌നാട്ടില്‍ വീണ്ടും ജയലളിതയുടെ ഭരണം. 234 അംഗ സീറ്റില്‍ 126 സീറ്റ് ജയലളിതയുടെ എഐഎഡിഎംകെ നേടി. 104 സീറ്റാണ് കരുണാനിധിയുടെ ഡിഎംകെ നേടിയത്. സഭയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉളളത്. 32 സീറ്റുകളാണ് ഡിഎംകെയ്ക്കുള്ളത്. എക്‌സിറ്റ്‌പോളുകള്‍ പ്രകാരം കരുണാനിധിയുടെ കരുണാനിധിയുടെ ഡിഎംകെയായിരുന്നു മുന്നില്‍.  ഡിഎംകെ- കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ മറികടന്നാണ് ജയലളിത അധികാരത്തില്‍ ശക്തമായി തുടര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്. വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.     More […]

അഴിമുഖം പ്രതിനിധി

എക്‌സിറ്റ്‌പോള്‍ പ്രവചനം കാറ്റില്‍പ്പറത്തിക്കൊണ്ട് തമിഴ്‌നാട്ടില്‍ വീണ്ടും ജയലളിതയുടെ ഭരണം. 234 അംഗ സീറ്റില്‍ 126 സീറ്റ് ജയലളിതയുടെ എഐഎഡിഎംകെ നേടി. 104 സീറ്റാണ് കരുണാനിധിയുടെ ഡിഎംകെ നേടിയത്. സഭയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉളളത്. 32 സീറ്റുകളാണ് ഡിഎംകെയ്ക്കുള്ളത്. എക്‌സിറ്റ്‌പോളുകള്‍ പ്രകാരം കരുണാനിധിയുടെ കരുണാനിധിയുടെ ഡിഎംകെയായിരുന്നു മുന്നില്‍.  ഡിഎംകെ- കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ മറികടന്നാണ് ജയലളിത അധികാരത്തില്‍ ശക്തമായി തുടര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്. വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *

×