June 23, 2026 |
Share on

ബംഗാളില്‍ ബിജെപിക്ക് മുന്നേറ്റം, തമിഴ്‌നാട്ടില്‍ ഡിഎംകെ

സ്വന്തം കോട്ടയില്‍ മമത പിന്നില്‍

പശ്ചിമ ബംഗാളില്‍ മമത ഭരണത്തിന് അന്ത്യമോ? അവിടെ നിന്നു പുറത്തുവരുന്ന ആദ്യ സൂചനകള്‍ പ്രകാരം ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിലവില്‍ പിന്നിലാണ്. മമത ബാനര്‍ജിയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിലും അവര്‍ പിന്നിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയാണ് ഇവിടെ നിലവില്‍ മുന്നേറുന്നത്.

തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ആണ് ലീഡ് ചെയ്യുന്നത്. നടന്‍ വിജയിന്റെ പാര്‍ട്ടിയായ ടിവികെ ആദ്യഘട്ട ട്രെന്‍ഡുകളില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്.

പുതുച്ചേരിയില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന എന്‍ഡിഎ സഖ്യം ആദ്യ സൂചനകളില്‍ മുന്നേറ്റം തുടരുന്നു.

Content Summary; ; Election Results 2026 Live: BJP takes early lead in Bengal. DMK leads in Tamil Nadu, NDA leads in Puducherry.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×