April 28, 2025 |

“ജർമ്മനിയെ രക്ഷിക്കാൻ എഎഫ്ഡി”; പിന്തുണ പ്രഖ്യാപിച്ച് ഇലോൺ മസ്ക്

പത്രത്തിന്റെ എഡിറ്റർ ഇവ മേരി കോ​ഗൽ എക്സിലൂടെ തന്റെ രാജി അറിയിച്ചു

തീവ്ര വലതുപക്ഷ ജർമൻ പാർട്ടിയായ ഓൾടർനേറ്റ് ഫോർ ജർമനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിർണായക നീക്കവുമായി വ്യവസായ ഭീമനും ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇലോൺ മസ്ക്. രാജ്യത്തെ വാരാന്ത്യദിനപത്രമായ വെൽറ്റ് ആം സോൺടാ​ഗിൽ പാർട്ടിക്ക് അനുകൂലമായ അഭിപ്രായമടങ്ങിയ കോളം പ്രസിദ്ധീകരിച്ചാണ് പിന്തുണ അറിയിച്ചത്. ‍ഇതിൽ പ്രതിഷേധിച്ച് പത്രത്തിന്റെ കമന്ററി എ‍ഡിറ്റർ ജോലിയിൽ നിന്ന് രാജി വെച്ചു.elon musk

യുഎസ് രാഷ്ട്രീയ വാർത്താ സൈറ്റായ പൊളിറ്റിക്കോയുടെ ഉടമസ്ഥതയിലുള്ള ആക്‌സൽ സ്പ്രിംഗർ മീഡിയ ഗ്രൂപ്പിൻ്റെ ഫ്ലാഗ്ഷിപ്പ് പേപ്പറിൽ ജർമ്മൻ ഭാഷയിലുള്ള കമൻ്ററി ഞായറാഴ്ചത്തെ പ്രസിദ്ധീകരണത്തിന് മുമ്പ്​ ശനിയാഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ചു.

“വലതുപക്ഷ ആശയങ്ങളുടെ തീവ്രത ഇല്ലാതാക്കാൻ മസ്ക് വാക്കുകളെ ലളിതമാക്കി “എഎഫ്ഡിയ്ക്ക് മാത്രമേ ജർമ്മനിയെ രക്ഷിക്കാൻ കഴിയൂ” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കഴിഞ്ഞ ആഴ്ച തൻ്റെ എക്സിൽ ലേഖനം വിപുലീകരിച്ചു.

മസ്കിന്റെ ലേഖനത്തിൽ പറയുന്നതിങ്ങനെ. തീവ്രവലുതപക്ഷപാർട്ടിയെന്ന് എഎഫ്ഡിയെ വിളിക്കാനാവില്ല.കാരണം പാർട്ടിയുടെ നേതാവായ
ആലീസ് വീഡലിന് ശ്രീലങ്കയിൽ നിന്ന് സ്വവർ​ഗപങ്കാളിയുണ്ടെന്ന് കണക്കിലെടുക്കുമ്പോൾ പാർട്ടി വലത് ആശയങ്ങളുടെ ചിത്രം നൽകുന്നില്ല.

ജർമ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി 2021 മുതൽ ദേശീയ തലത്തിൽ എഎഫ്‌ഡിയെ തീവ്രമായ പാർട്ടിയായി തരംതിരിച്ചിട്ടുണ്ട്.
മസ്കിന്റെ ലേഖനം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പത്രത്തിന്റെ എഡിറ്റർ ഇവ മേരി കോ​ഗൽ എക്സിലൂടെ തന്റെ രാജി അറിയിച്ചു. ലേഖനം പുറത്തുവന്നതിന് ശേഷം ജോലിയിൽ തുടരാൻ കഴിയില്ലെന്നും ഇവ വ്യക്തമാക്കി. മസ്കിന്റെ ലേഖനത്തിന്റെ ഓൺലൈൻ ലിങ്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

എഎഫ്ഡിക്ക് ശക്തമായ കുടിയേറ്റ വിരുദ്ധ നിലപാടുണ്ട്. നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ, ജർമ്മനിയിൽ നിന്ന് കൂട്ട നാടുകടത്തലിന് ആഹ്വാനം ചെയ്യുന്നു. ഡിസംബറിൽ നേരത്തെ, മസ്‌ക് എഎഫ്‌ഡിക്ക് അനുകൂലമായി പോസ്റ്റിടുക മാത്രമല്ല, കുടിയേറ്റത്തെക്കുറിച്ചുള്ള പാർട്ടിയുടെ കടുത്ത നിലപാട് അറിയിക്കുകയും ചെയ്തുവെന്ന് ജെഡി വാൻസ് എംഎസ്എൻബിസിക്ക് ചെയ്ത റിപ്പോർട്ടിൽ പറയുന്നു.

“ജനാധിപത്യവും പത്രപ്രവർത്തനവും അഭിവൃദ്ധി പ്രാപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലാണ്. ‌തീവ്രമായ ആശയങ്ങളെ കൃത്യമായി ജനങ്ങളിലേക്കെത്തുന്നതും പത്രപ്രവർത്തനത്തിലൂടെയാണ്.”പത്രത്തിൻ്റെ എഡിറ്റർ-ഇൻ-ചീഫ് നിയുക്ത ജാൻ ഫിലിപ്പ് ബർഗാർഡും ജനുവരി 1 ന് പ്രസാധകനായി ചുമതലയേറ്റ ഉൾഫ് പോഷാർഡും റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മസ്‌കിൻ്റെ ലേഖനം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്ക് ശേഷം ഏകദേശം 340 അഭിപ്രായങ്ങളിലും “വളരെ വലിയ വെളിപ്പെടുത്തൽ”എന്നാണെന്ന് അവർ പറഞ്ഞു. മസ്‌കിൻ്റെ കമൻ്ററിക്ക് താഴെ, പത്രം ബർഗാർഡിൻ്റെ പ്രതികരണവും പ്രസിദ്ധീകരിച്ചു.

“മസ്കിൻ്റെ കണ്ടെത്തിയത് ശരിയാണ്, പക്ഷേ എഎഫ്ഡിക്ക് മാത്രമേ ജർമ്മനിയെ രക്ഷിക്കാൻ കഴിയൂ എന്ന അദ്ദേഹത്തിൻ്റെ പരിഹാരം മാരകമായ തെറ്റാണ്,” യൂറോപ്യൻ യൂണിയൻ വിട്ട് റഷ്യയുമായി സൗഹൃദം സ്ഥാപിക്കാനും ചൈനയെ തൃപ്തിപ്പെടുത്താനുമുള്ള പാർട്ടിയുടെ ആഗ്രഹത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം എഴുതി.

മസ്‌കും വീഡലും പിന്നീട് എക്‌സിലെ ലേഖനത്തിലേക്കുള്ള ഒരു ലിങ്ക് പോസ്റ്റ് ചെയ്തു. മസ്ക് പാർട്ടി പിന്തുണയ്ക്കുകയും രാജ്യത്തെ തന്റെ നിർണായക നിക്ഷേപങ്ങളാൽ ജർമൻ രാഷ്ട്രീയത്തിൽ അഭിപ്രായ പ്രകടനം നടത്താൻ തനിക്ക് ആകുമെന്ന് മസ്ക് വിശ്വസിക്കുകയും ചെയ്യുന്നു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിൻ്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടുകക്ഷി ഗവൺമെൻ്റ് വീണതോടെ പുതിയ തെരഞ്ഞെടുപ്പിന് ഫെബ്രുവരി 23 ൽ വോട്ട് രേഖപ്പെടുത്താനിരിക്കെയാണ് ജർമൻ പൗരന്മാർ.

അഭിപ്രായ വോട്ടെടുപ്പിൽ ‌എഎഫ്ഡി രണ്ടാം സ്ഥാനത്താണ്. മധ്യ-വലത് അല്ലെങ്കിൽ മധ്യ-ഇടത് ഭൂരിപക്ഷത്തെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞേക്കും. എന്നാൽ ജർമ്മനിയുടെ മുഖ്യധാരാ രാഷ്ട്രീയത്തിൽ, കൂടുതൽ മധ്യപക്ഷ പാർട്ടികൾ ദേശീയ തലത്തിൽ എഎഫ്ഡിയെ പിന്തുണയ്ക്കില്ലെന്നാണ് റിപ്പോർട്ടുകൾ.elon musk

content summary; Elon Musk publicly endorsed the Alternative for Germany (AfD) party

Leave a Reply

Your email address will not be published. Required fields are marked *

×