മസ്കിന്റേത് അന്യായമായ ശമ്പള പാക്കേജ്‌; വീണ്ടും നിരസിച്ച് യുഎസ്‌ കോടതി

ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2018 മുതല്‍ മസ്‌കിന് നല്‍കി വന്നിരുന്ന ഭീമമായ ശമ്പളപാക്കേജ് റദ്ദാക്കാന്‍ കോടതി വിധിച്ചത്

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ 56 ബില്ല്യണ്‍ ഡോളര്‍ ശമ്പളപാക്കേജ് നിരസിച്ചുകൊണ്ടുള്ള ജനുവരിയിലെ വിധി യുഎസ് കോടതി ശരിവച്ചു. ഓഹരി ഉടമകളുടെ വോട്ടിലൂടെ ശമ്പളപാക്കേജ് പുനസ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അമിതവും അന്യായവുമായ പാക്കേജാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് നിരസിക്കുകയായിരുന്നു. ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2018 മുതല്‍ മസ്‌കിന് നല്‍കി വന്നിരുന്ന ഭീമമായ ശമ്പളപാക്കേജ് റദ്ദാക്കാന്‍ കോടതി വിധിച്ചത്. ഇലോണ്‍ മസ്‌കിന്റെ പാക്കേജ് അംഗീകരിക്കാനുള്ള ടെസ്ലയുടെ ശ്രമം തെറ്റായിരുന്നുവെന്നും ഡെലവേഴ്സ് കോര്‍ട്ട് ഓഫ് ചാന്‍സറിയിലെ ചാന്‍സലര്‍ കാതലീന്‍ മക്കോര്‍മിക് ചൂണ്ടിക്കാട്ടി. Elon Musk’s substantial pay package

മസ്‌കിന്റെ ശമ്പളപാക്കേജിനെ അംഗീകരിച്ചുകൊണ്ട് ഓഹരി ഉടമകള്‍ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖയില്‍ മെറ്റീരിയല്‍ മിസ് സ്റ്റേറ്റ്മെന്റ്സ് ഉള്‍പ്പെടെ നിരവധി പിഴവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മസ്‌കിന്റെ കീഴില്‍ കമ്പനി കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിശ്ചയിക്കുന്നത് മനസ്സിലാകുമെന്നും എന്നാല്‍ ഇത്രയും വലിയ തുക ദോഷമായി മാറുമെന്നും കോടതി അറിയിച്ചു. അറ്റോണി ഫീസായി 345 മില്ല്യണ്‍ ഡോളറും കോടതി വിധിച്ചു.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ടെസ്ല അറിയിച്ചു. കമ്പനി വോട്ടുകള്‍ നിയന്ത്രിക്കേണ്ടത് ഓഹരി ഉടമകളാണെന്നും അല്ലാതെ ജഡ്ജിമാരല്ലെന്നും ഇലോണ്‍ മസ്‌കും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ടെസ്ലയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ മസ്‌കിന് ഈ ശമ്പളപാക്കേജ് നല്‍കുന്നതില്‍ ഓഹരി ഉടമകള്‍ തുടക്കം മുതല്‍ തന്നെ പിന്തുണ അറിയിച്ചിരുന്നു. മസ്‌കിന് കമ്പനിയില്‍ എപ്പോഴും ശ്രദ്ധയുണ്ടെന്ന് ഉറപ്പ് വരുത്താനാണ് 56 ബില്ല്യണ്‍ ഡോളര്‍ പാക്കേജ് നല്‍കിയിരിക്കുന്നതെന്നാണ് ടെസ്ല ഡയറക്ടര്‍മാര്‍ വാദിക്കുന്നത്.

പെന്‍സില്‍വാനിയ സ്വദേശിയായ റിച്ചാര്‍ഡ് ടൊറനെറ്റയാണ് മസ്‌കിന്റെ ശമ്പള പാക്കേജ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കിയത്. അന്ന് കമ്പനിയുടെ ഒന്‍പത് ഓഹരികള്‍ മാത്രമാണ് റിച്ചാര്‍ഡിന്റെ കൈവശം ഉണ്ടായിരുന്നത്. മസ്‌കിന്റെ ശമ്പള പാക്കേജ് അന്യായമാണെന്നും പാക്കേജിനായി വോട്ട് ചെയ്യുമ്പോള്‍ എത്ര രൂപയാണ് ലഭിക്കുന്നതെന്ന് ഓഹരി ഉടമകളോട് ടെസ്ല പറഞ്ഞിരുന്നില്ലെന്നും റിച്ചാര്‍ഡ് നല്‍കിയ പരാതിയില്‍ പറയുന്നു. മസ്‌ക് എന്ന സംരംഭകനെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാക്കുന്നതിന് സഹായിക്കുന്ന ശമ്പളപാക്കേജ് റദ്ദാക്കണമെന്നും റിച്ചാര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

പരാജയമായിരുന്ന ടെസ്ല വാഹന വ്യവസായം മോഡല്‍ 3 യുടെ വരവോടെയാണ് ഇത്രയും വളര്‍ച്ച ഉണ്ടാക്കിയത്. പാക്കേജിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും എന്നാല്‍ ബോര്‍ഡ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും 2022ല്‍ കേസിന്റെ സമയത്ത് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. Elon Musk’s substantial pay package

Content summary: Elon Musk’s substantial pay package has been rejected once again by a U.S. court

Elon Musk Substantial compensation CEO salary Pay package rejection U.S. court

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment