എമിലി, അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം; എമ്മ സ്‌റ്റോണ്‍

ആരാധകരെ കൊണ്ട് അങ്ങനെ വിളിപ്പിക്കാമോ
Emma Stone ബോക്‌സ് ഓഫീസ് ഹിറ്റുകളും ഓസ്‌കാര്‍ പുരസ്‌കാരങ്ങളുമായി ആരാധക ശ്രദ്ധ നേടിയ നടിയാണ് എമ്മ സ്റ്റോണ്‍. എമ്മയുടെ ഡ്രസിങ് മുതല്‍ എന്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. ഇപ്പോള്‍ അവര്‍ നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. അത് എമ്മയുടെ പേരുമായി ബന്ധപ്പെട്ടതാണ്. എമിലി എന്നാണ് എമ്മയുടെ യഥാര്‍ത്ഥ പേര്. തനിക്ക് എമിലി എന്ന് ആളുകള്‍ വിളിക്കുന്നതാണ് ഇഷ്ടം. ഇക്കാര്യം താന്‍ അടുപ്പമുള്ളവരോടെല്ലാം പറയാറുണ്ട്.
താന്‍ ജോലി ചെയ്ത ചിത്രങ്ങളിലെ അഭിനേതാക്കളും ക്രൂ അംഗങ്ങളും തന്നെ എമിലി എന്നാണ് വിളിച്ചിരുന്നതെന്നും നടി വ്യക്തമാക്കുന്നു. ടെലിവിഷന്‍ അഭിമുഖത്തിലാണ് എമ്മയുടെ വെളിപ്പെടുത്തല്‍. നിങ്ങള്‍ക്ക് എന്നെ എമ്മ എന്ന് വിളിക്കാം. പക്ഷേ എമിലി എന്ന് കേള്‍ക്കാനാണ് എനിക്കിഷ്ടം.
ആരാധകരെ കൊണ്ട് അങ്ങനെ വിളിപ്പിക്കാമോ എന്നാണ് ഷോയിലെ അവതാരകനോട് എമ്മ ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് വളരെ നല്ലതായിരിക്കും. എമിലി ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- അവര്‍ പറഞ്ഞു. അഭിനയ ജീവിതം ആരംഭിച്ചപ്പോഴും എമിലി എന്ന പേര് തന്നെ ഉപയോഗിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്കാലത്ത് അതേ പേരില്‍ മറ്റൊരാള്‍ കൂടി ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. അങ്ങനെ മനപൂര്‍വ്വം എമ്മ എന്ന പേര് സ്വീകരിക്കേണ്ടി വന്നുവെന്നും അവര്‍ വ്യക്തമാക്കി.

 

Content Summary; Emma Stone ‘Would Like’ To Use Her Real Name, Emily

This post was last modified on April 27, 2024 2:52 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment