June 13, 2026 |
Share on

മൊയ്തീന്‍- കാഞ്ചന പ്രണയത്തിന് സംഗീതമേകാന്‍ എ ആര്‍ റഹ്മാന്‍!

അഴിമുഖം പ്രതിനിധി മൊയ്തീന്‍-കാഞ്ചനമാല പ്രണയം തമിഴില്‍ പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനോ! പുറത്തുവരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ എന്ന് നിന്റെ മൊയ്ദീന്റെ തമിഴ് പതിപ്പിന് റഹ്മാന്‍ സംഗീതം നല്‍കുമെന്നാണ് അറിയുന്നത്. സംവിധായകന്‍ ആര്‍ എസ് വിമല്‍ ഈ സൂചന നല്‍കുന്നത്. ചിത്രത്തിന്റെ തിരക്കഥ റഹ്മാനുമായി ചര്‍ച്ച ചെയ്‌തെന്നും അനുകൂലമായ സൂചനയാണ് ഇപ്പോള്‍ വിദേശത്ത് സംഗീതപരിപാടികളുമായി ഉള്ള അദ്ദേഹത്തില്‍ നിന്ന് കിട്ടിയതെന്നും വിമല്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.മലയാളത്തില്‍ ചിത്രത്തിലെ ഗാനങ്ങളെല്ലാംതന്നെ സൂപ്പര്‍ ഹിറ്റുകളാണ്. എം. […]

അഴിമുഖം പ്രതിനിധി

മൊയ്തീന്‍-കാഞ്ചനമാല പ്രണയം തമിഴില്‍ പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ സംഗീതം നല്‍കുന്നത് എ ആര്‍ റഹ്മാനോ! പുറത്തുവരുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ എന്ന് നിന്റെ മൊയ്ദീന്റെ തമിഴ് പതിപ്പിന് റഹ്മാന്‍ സംഗീതം നല്‍കുമെന്നാണ് അറിയുന്നത്. സംവിധായകന്‍ ആര്‍ എസ് വിമല്‍ ഈ സൂചന നല്‍കുന്നത്. ചിത്രത്തിന്റെ തിരക്കഥ റഹ്മാനുമായി ചര്‍ച്ച ചെയ്‌തെന്നും അനുകൂലമായ സൂചനയാണ് ഇപ്പോള്‍ വിദേശത്ത് സംഗീതപരിപാടികളുമായി ഉള്ള അദ്ദേഹത്തില്‍ നിന്ന് കിട്ടിയതെന്നും വിമല്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.മലയാളത്തില്‍ ചിത്രത്തിലെ ഗാനങ്ങളെല്ലാംതന്നെ സൂപ്പര്‍ ഹിറ്റുകളാണ്. എം. ജയചന്ദ്രന്‍, രമേഷ് നാരായണന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നേരത്തെ എന്ന് നിന്റെ മൊയ്തീന്‍ തമിഴ്പതിപ്പ് ഉണ്ടാകുമെന്ന് വിമല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.വിമല്‍ തന്നെയായിരിക്കും സംവിധായകന്‍. അഭിനേതാക്കളുടെയും മറ്റ് അണിയറപ്രവര്‍ത്തകരുടെയും കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജയമോഹന്‍ ആയിരിക്കും തമിഴില്‍ സംഭാഷണമൊരുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×