February 19, 2025 |

ഒടുവില്‍ ക്വസ്റ്റ് കപ്പല്‍ കണ്ടെത്തി

ഏണസ്റ്റ് ഷാക്കിള്‍ട്ടണിന്റെ അസാധാരണ കഥയിലെ അവസാന അധ്യായം

വിഖ്യാത അൻ്റാർട്ടിക് പര്യവേക്ഷകൻ സർ ഏണസ്റ്റ് ഷാക്കിൾട്ടൺ മരണപ്പെട്ട കപ്പലിൻ്റെ അവശിഷ്ടം കാനഡയിലെ ലാബ്രഡോർ തീരത്ത് കണ്ടെത്തിയതായി റിപോർട്ടുകൾ. 1962-ൽ കടൽനായ വേട്ടയ്ക്കിടെ മുങ്ങിയ ക്വസ്റ്റ് കപ്പൽ കണ്ടെത്തിയത് വളരെ പ്രധാനപ്പെട്ട വഴിത്തിരിവാണെന്ന് തെരച്ചിൽ സംഘത്തിൻ്റെ നേതാവ് ജോൺ ഗീഗർ പറഞ്ഞു. കാരണം അൻ്റാർട്ടിക്കയിൽ പര്യവേക്ഷണം നടത്തിയ പഴ കാലത്തിലെ അവശേഷിക്കുന്ന ചുരുക്കം ചിലതിൽ ഒന്നാണ് കപ്പൽ. കരയിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ 400 മീറ്റർ വെള്ളത്തിനടിയിലാണ് ക്വസ്റ്റ് കണ്ടെത്തിയത്. quest

സർ ഏണസ്റ്റ് ഷാക്കിൾട്ടണിൻ്റെ അസാധാരണ കഥയിലെ അവസാന അധ്യായങ്ങളിലൊന്നാണ് ക്വസ്റ്റ്, എന്നാണ് റോയൽ കനേഡിയൻ ജിയോഗ്രാഫിക്കൽ സൊസൈറ്റിയുടെ തലവനായ ജോൺ ഗീഗർ പറയുന്നത്. ന്യൂഫൗണ്ട്‌ലാൻഡിലെ സെൻ്റ് ജോൺസിലെ തുറമുഖത്തേക്ക് ഗവേഷണ കപ്പൽ തിരിച്ചെത്തിയപ്പോഴാണ് ഗീഗർ മാധ്യമങ്ങളോട് സംസാരിച്ചത്.

1914-ൽ നോർവേയിൽ നിന്നുള്ള റോൾഡ് അമുൻഡ്‌സെനും ഇംഗ്ലണ്ടിൽ നിന്നുള്ള റോബർട്ട് ഫാൽക്കൺ സ്കോട്ടും ദക്ഷിണധ്രുവത്തിലെത്തി മൂന്ന് വർഷത്തിന് ശേഷമാണ് 1914-ൽ ഷാക്കിൾട്ടൺ കരമാർഗം അൻ്റാർട്ടിക്ക മുറിച്ചുകടക്കാൻ ലക്ഷ്യമിട്ടത്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ പര്യവേഷണം ലക്ഷ്യം നേടുന്നതിനുപകരം എക്കാലത്തെയും കഠിനവും ശ്രദ്ധേയവുമായ അതിജീവന കഥകളിലൊന്നായി മാറിതീരുകയായിരുന്നു. ഏണസ്റ്റ് ഷാക്കിൾട്ടണിൻ്റെ എൻഡ്യൂറൻസ് എന്ന കപ്പൽ വെഡൽ കടലിൽ മഞ്ഞുപാളിയിൽ കുടുങ്ങിയതോടെ ദൗത്യം മുടങ്ങി. ഇത് മാസങ്ങൾ നീണ്ടുപോയതോടെ. ഷാക്കിൾട്ടണും സംഘവും പിന്നീട് ലൈഫ് ബോട്ടുകളിൽ ഏകാന്തവും ജനവാസമില്ലാത്തതുമായ എലിഫൻ്റ് ഐലൻഡിലേക്ക്, പോവുകയും ചെയ്തു.

രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ ഷാക്കിൾട്ടണും അദ്ദേഹത്തിൻ്റെ അഞ്ച് ജോലിക്കാരും ദക്ഷിണ ജോർജിയയിലെ ഗ്രിറ്റ്‌വിക്കനിലെ സ്റ്റേഷനിൽ എത്താൻ അപകടകരമായ കടലിലൂടെ തുറന്ന ബോട്ടിൽ 800 മൈൽ യാത്ര ചെയ്യുകയായിരുന്നു. പിന്നീട്, നാല് മാസങ്ങൾക്ക് ശേഷം, എലിഫൻ്റ് ഐലൻഡിൽ നിന്ന് ബാക്കിയുള്ള ജീവനക്കാരെ രക്ഷിക്കാൻ ഏണസ്റ്റ് ഷാക്കിൾട്ടണിന് സാധിക്കുകയും ചെയ്തു.
ആധുനിക യുഗത്തിലേതു പോലെ ആവശ്യമായ സാധനസാമഗ്രികളും ഇല്ലാതിരുന്നിട്ടുകൂടി തൻ്റെ ആളുകളോടുള്ള അദ്ദേഹത്തിൻ്റെ അസാധാരണമായ കരുതൽ വേറിട്ടുനിന്നിരുന്നു. ദുർഘട സാഹചര്യങ്ങളിൽ നിരവധി പര്യവേക്ഷകർ മരണമടഞ്ഞ കാലം കൂടിയായിരുന്നുവത്.

ക്വസ്റ്റ് എൻഡുറൻസിനേക്കാൾ ചെറിയ കപ്പലാണെങ്കിലും, ധ്രുവ പര്യവേഷണത്തിന് അനുയോജ്യമല്ലാത്ത ഒരു രൂപകല്പനയായിരുന്നു. 1917-ൽ നോർവേയിൽ നിർമ്മിച്ച ക്വസ്റ്റ് എന്ന തടികൊണ്ടുള്ള കപ്പൽ, സൗത്ത് ജോർജിയ മ്യൂസിയത്തിൽ നടന്ന ഒരു പ്രദർശനമനുസരിച്ച്, യാത്ര ചെയ്തവർക്ക് അത്യധികം അസ്വസ്ഥതയുള്ളതുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ, അക്കാലത്ത് ഇതിൽ വയർലെസ് റേഡിയോ ഗിയർ, വൈദ്യുത വിളക്കുകൾ, ചൂടാക്കിയ കാക്കക്കൂട്, കപ്പലിൻ്റെ ഗതി ആസൂത്രണം ചെയ്യുന്നതിനുള്ള ഓഡോഗ്രാഫ് എന്ന ഉപകരണം, അവ്രോ ബേബി എന്ന് വിളിക്കപ്പെടുന്ന ഒരു സീപ്ലെയിൻ എന്നിവ പലരിലും അത്ഭുതം ഉളവാക്കിയിരുന്നു. ഈ യാത്ര യഥാർത്ഥത്തിൽ ഹീറോയിക് യുഗത്തിന്റെ അവസാനവും, യാന്ത്രിക യുഗത്തിൻ്റെ തുടക്കത്തെയും അടയാളപ്പെടുത്തി കൊണ്ടുള്ളതാണ്.

വിവിധ ആവശ്യങ്ങൾക്കായി ക്വസ്റ്റ് വീണ്ടും വർഷങ്ങളോളം കപ്പൽ യാത്ര തുടർന്നു. 1928-ൽ, ആർട്ടിക്കിലെ രക്ഷാദൗത്യത്തിനിടെ കാണാതായ നോർവീജിയൻ പര്യവേക്ഷകനായ അമുൻഡ്‌സെനെ തിരയാൻ ക്വസ്റ്റ് പോയെങ്കിലും നിർഭാഗ്യവശാൽ, തിരച്ചിൽ വിജയിച്ചില്ല. പിന്നീട്, രണ്ടാം ലോകമഹായുദ്ധസമയത്ത്, ക്വസ്റ്റ് കരീബിയൻ പ്രദേശങ്ങളിൽ മൈൻസ്വീപ്പറായി പ്രവർത്തിച്ചിരുന്നു. യുദ്ധത്തിനുശേഷം, 1962 മെയ് മാസത്തിൽ ലാബ്രഡോർ കടലിൽ കടൽനായകളെ വേട്ടയാടുന്നതിനിടെ, ക്വസ്റ്റ് ഐസിൽ തട്ടി മുങ്ങി പോവുകയായിരുന്നു. പക്ഷെ ആർക്കും ജീവഹാനിയുണ്ടായിരുന്നില്ല.

2022-ൽ, വെഡൽ കടലിന് 3,000 മീറ്റർ താഴെയായി എൻഡ്യൂറൻസിൻ്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. എൻഡുറൻസ് കണ്ടെത്തിയതിന് ശേഷം, ലോകമെമ്പാടുമുള്ള നിരവധി ഷാക്കിൾടൺ ആരാധകർ ക്വസ്റ്റ് കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി ഗീഗർ പറയുന്നുണ്ട്. ക്വസ്റ്റ് കണ്ടെത്തുന്നതിന് വേണ്ടിയുളള തെരച്ചിലുകൾ യഥാർത്ഥത്തിൽ ഒരു കുറ്റാന്വേഷണം ആയിരുന്നു എന്നാണ് തെരച്ചിൽ മേധാവിയായ ഡേവിഡ് മീർൻസ് വിശേഷിപ്പിച്ചത്. കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ളവരും വർഷങ്ങളായി എൻഡ്യൂറൻസിനായി തിരഞ്ഞ ടീമിൻ്റെ ഭാഗവുമായിരുന്നു ഡേവിഡ് മെർൻസ്. ക്വസ്റ്റ് ഉറപ്പായും കണ്ടെത്തുമെന്ന് താൻ വ്യക്തിപരമായി വിശ്വാസം ഉണ്ടായിരുന്നു എന്നും ഡേവിഡ് മെർൻസ് പറഞ്ഞു. അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിലാണ് സംഘം ക്വസ്റ്റിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്.

 

content summary :  Wreck of Shackleton’s ship Quest found, last link to ‘heroic age of Antarctic exploration

 

Tags:

×