December 13, 2024 |
Share on

‘വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍’; പ്രശാന്തിനെ ‘വില്ലന്‍’ ആക്കി മേഴ്‌സിക്കുട്ടിയമ്മ

ഐഎഎസ് തലപ്പത്ത് നടക്കുന്ന ചേരിപ്പോരിനിടയിലാണ് സിപിഎം നേതാവിന്റെ ആരോപണങ്ങള്‍

ഐഎഎസ് തലപ്പത്തെ ഏറ്റുമുട്ടലില്‍ പങ്കുചേര്‍ന്ന് മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും. എന്‍ പ്രശാന്ത് ഐഎഎസ്സിനെതിരേയാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ ആരോപണവും പരിഹാസവും. ഒന്നാം പിണറായി സര്‍ക്കാരില്‍ ഫിഷറീസ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ തോല്‍ക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദമായിരുന്നു. മന്ത്രിസഭയുടെ അവസാന കാലത്ത് ഉണ്ടായ ആ വിവാദത്തിന് പിന്നില്‍ അന്ന് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ എംഡിയായിരുന്ന പ്രശാന്ത് ആണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത്, യുഡിഎഫിന് വേണ്ടി രചിച്ച തിരക്കഥയായിരുന്നു ആഴക്കടല്‍ കരാര്‍ വിവാദം എന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണം.

ഇപ്പോള്‍ പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പിലുള്ള പ്രശാന്തിനെതിരേ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാതികളുണ്ട്. വ്യാജ ഹാജര്‍ ഉണ്ടാക്കിയതുള്‍പ്പെടെ പ്രശാന്തിനെതിരേ പരാതി ഉന്നയിച്ചിരിക്കുകയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി. ഈ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ജയതിലകിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച് പ്രശാന്ത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇട്ടു. ഇതോടെ ഐഎഎസ്തലപ്പത്തെ ചേരിപ്പോരും വിഴുപ്പലക്കലും പൊതുമധ്യത്തില്‍ ചര്‍ച്ചയായി. പ്രശാന്തിനെതിരേ അച്ചടക്കനടപടിയുണ്ടാകുമെന്ന സൂചനകള്‍ നിലനില്‍ക്കുമ്പോഴും കൂടുതല്‍ കാര്യങ്ങള്‍ താന്‍ ഉടന്‍ തന്നെ തുറന്നു പറയുമെന്നാണ് ജയതിലകിനെ ഉന്നംവച്ച് പ്രശാന്ത് പറയുന്നത്.

ഈ വിവാദങ്ങള്‍ക്കിടയിലേക്കാണ് മേഴ്‌സിക്കുട്ടയമ്മയും പ്രശാന്തിനെതിരേ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. പ്രശാന്തിനെ ‘ വില്ലന്‍’ ആക്കിയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന് പ്രശാന്ത് നടത്തിയ രാഷ്ട്രീയഗൂഡാലോചനയായിരുന്നു ആഴക്കടല്‍ കരാര്‍ വിവാദം. ഈ ഗൂഡാലോചനയ്ക്ക് താന്‍ ക്രൂരമായി വിധേയയാക്കപ്പെട്ടു. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്ത് എന്നൊക്കെയാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണങ്ങള്‍.

ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

ശ്രീ പ്രശാന്ത് ഐഎഎസ് എല്ലാ സര്‍വീസ് ചട്ടങ്ങളും സാമാന്യ മര്യാദകളും ലംഘിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വാര്‍ത്തകള്‍ ആണല്ലോ ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിക്കുന്നതാണ് 2021 ഫെബ്രുവമാസം കണ്ടത്. 21 ഫെബ്രുവരി മാസം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണ ജാഥ കൊല്ലത്ത് എത്തിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഒരു വെടി പൊട്ടിക്കുന്നു. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിയെന്ന്.

വാര്‍ത്ത വിവാദമായി. പത്രപ്രതിനിധികള്‍ എന്നോട് ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ അഭിപ്രായം ആരാഞ്ഞു. ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും തികച്ചും അടിസ്ഥാന രഹിതമാണ് എന്നും ഞാന്‍ മറുപടി നല്‍കി അടുത്ത ദിവസം രമേശ് ചെന്നിത്തല ഒരു അമേരിക്കന്‍ മലയാളിയുമായി 5000 കോടിയുടെ എം ഒ യു ഒപ്പുവെച്ചതിന്റെ രേഖ പുറത്തുവിടുന്നു. ഒരു കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട്.

രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം ഒ യു വില്‍ ഒപ്പുവച്ചു എന്നാണ്. എന്നാല്‍ എം ഒ യു ഒപ്പു വച്ചിരിക്കുന്നത് കിഹമിറ നാവിഗേഷന്റെ ങ.ഉ യായ പ്രശാന്തുമായിട്ടാണ്, ഇപ്പോഴത്തെ വിവാദനായകന്‍.

ഇവിടെയാണ് ഗൂഢാലോചനയുടെ ചുരുളഴിയുന്നത്, ശ്രീ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ പ്രശാന്ത് ഐഎഎസ് രമേശ് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടല്‍’ വില്‍പ്പന എന്ന ‘തിരക്കഥ’. തിരക്കഥയ്ക്ക് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങള്‍ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു.

ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് ഞാന്‍ അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്.വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇല്‍ലന്റ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇ എം സി സി യുമായി എം ഒ യു ഒപ്പ് വെക്കുന്നത്. അതും ആ ഗവണ്‍മെന്റിന്റെ അവസാന ദിവസങ്ങളില്‍.ഇതേ ഇ എം സി സിക്കാരനാണ് കുണ്ടറയില്‍ എനിക്കെതിരെ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥി. ഈ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനു പിന്നില്‍ ദല്ലാള്‍ നന്ദകുമാറും. എന്നിട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് ഒരു ബോംബ് സ്‌ഫോടന നാടകവും അരങ്ങേറി. എന്തെല്ലാമാണ് കണ്ടത്! ഈ തിരക്കഥയുടെ എല്ലാം ചുക്കാന്‍ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്തും. ഫിഷറീസ്ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു ബന്ധവുമില്ലാത്ത,ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം ഫിഷറീസ് മന്ത്രി ‘കടല്‍ വിറ്റു’, എന്ന് നെറിയില്ലാത്ത ആക്ഷേപം അരങ്ങേറി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത രാഷ്ട്രീയമായ ദുഷ്ടലാക്ക് മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള നുണപ്രചാരണത്തിന് ഞാന്‍ ക്രൂരമായി വിധേയമായി.

തീരദേശ മത്സ്യത്തൊഴിലാളിക്ക് ഞാന്‍ എന്താണ് അവര്‍ക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അനുഭവത്തിലൂടെ അറിയുന്നതുകൊണ്ട് മത്സ്യത്തൊഴിലാളി ഈ കുപ്രചരണത്തില്‍ വീണില്ല. 97% തീരദേശമണ്ഡലങ്ങളും എല്‍ഡിഎഫ് നേടി എന്നാല്‍ കൊല്ലത്ത് ഈ കല്ലുവെച്ച നുണ ഏറ്റെടുത്തത് കൊല്ലം രൂപത തന്നെയായിരുന്നു. അവര്‍ കൊല്ലം ബിഷപ്പിന്റെ പേരില്‍ ‘ഇടയലേഖനം’ ഇറക്കി. ഈ മേഖലയിലെ സ്ഥാപിത താല്പര്യക്കാരും സംഘപരിവാരും യുഡിഎഫും കൈകോര്‍ത്തു. 15 ശതമാനം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 3ശതമാനം മാത്രമാണ് 21 അസംബ്ലി തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ ലഭ്യമായത്. എത്ര വലിയ ഗൂഢാലോചന! സത്യം എന്നായാലും പുറത്തുവരുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.

രമേശ് ചെന്നിത്തലയ്ക്കും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലന്‍ റോളില്‍  ex minister and senior cpm leader j mercykutty amma allegations against n prasanth ias

 

Content Summary; ex minister and senior cpm leader j mercykutty amma allegations against n prasanth ias

×