ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024ന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാജ്യത്ത് ബിജെപി തരംഗമെന്ന് പറയുന്നു. 295 സീറ്റ് ഇന്ത്യ മുന്നണി പ്രതീക്ഷ വച്ചിരിക്കെയാണ് സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നത്. രാജ്യമൊന്നടങ്കം കാത്തിരിക്കുന്ന ഫലമറിയാന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് സര്‍വേ ഫലം പുറത്ത് വരുന്നത്. 350ലേറെ സീറ്റുകളുമായി എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്നാണ് കൂടുതല്‍ എക്‌സിറ്റ് പോളുകളും ഫലം പ്രവചിക്കുന്നത്. തെക്കേ ഇന്ത്യയില്‍ ബിജെപി സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്നും 15 മുതല്‍ 19 സീറ്റുകള്‍ വരെ യുഡിഎഫ് നേടുമെന്നും വിവിധ സര്‍വേകള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി 46% വരെ വോട്ടുകള്‍ നേടി മുന്നിലെത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.അതേസമയം മഹാരാഷ്ട്രയില്‍ ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് പ്രവചനം.മഹാവികാസ് അഘാഡിക്ക് 25 സീറ്റും മഹായുതി സഖ്യത്തിന് 22 സീറ്റുമാണ് പ്രാദേശിക ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലം.
ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്‌സ് സര്‍വേ
എന്‍ഡിഎ- 371
ഇന്ത്യ മുന്നണി- 125
മറ്റുള്ളവര്‍ – 47
ജന്‍ കി ബാത്ത് സര്‍വേ
എന്‍ഡിഎ 362-392
ഇന്ത്യ മുന്നണി- 141-161
മറ്റുള്ളവര്‍ – 10-20
റിപ്പബ്ലിക് ഭാരത്-മാട്രൈസ്
എന്‍ഡിഎ – 353-368
ഇന്ത്യ മുന്നണി-118-133
മറ്റുള്ളവര്‍ – 43-48
റിപ്പബ്ലിക് ടിവി പി മാര്‍ക്ക്
എന്‍ഡിഎ – 359
ഇന്ത്യ മുന്നണി- 154
മറ്റുള്ളവര്‍- 30
ദൈനിക് ഭാസ്‌കര്‍
എന്‍ഡിഎ : 281-350
ഇന്ത്യ: 145-201
മറ്റുള്ളവര്‍ : 33-49.
ന്യൂസ് നാഷന്‍
എന്‍ഡിഎ: 342-378
ഇന്ത്യ : 153-169
മറ്റുള്ളവര്‍ :21-23.
ന്യൂസ് 24 ടുഡെയ്സ് ചാണക്യ-മധ്യപ്രദേശ്
ബിജെപിക്ക് 29 സീറ്റ്
കോണ്‍ഗ്രസ്-2
ന്യൂസ് 24 ടുഡെയ്സ് ചാണക്യ-ഡല്‍ഹി
ബിജെപി-6
ഇന്ത്യ സഖ്യം-1-2 സീറ്റ്
ഇന്ത്യാ ടി വി സര്‍വേ കര്‍ണാടക
എന്‍ഡിഎ – 18-22
കോണ്‍ഗ്രസ് – 4-8
ജെഡിഎസ് – 1-3
ഇന്ത്യാ ടി വി സര്‍വേ തെലങ്കാന
ബിജെപി – 8-10 സീറ്റ് വരെ
കോണ്‍ഗ്രസ് – 6-8 സീറ്റ് വരെ
ബിആര്‍എസ് – 0-1 സീറ്റ് വരെ
എഐഎംഐഎം – 1 സീറ്റ് വരെ
എബിപി- സിവോട്ടര്‍ സര്‍വേ കര്‍ണാടക
എന്‍ഡിഎ – 23-25 സീറ്റ്
ഇന്ത്യ സഖ്യം 3-5 സീറ്റ്
എബിപി- സിവോട്ടര്‍ സര്‍വേ-തമിഴ്നാട്
ഇന്ത്യ മുന്നണി 39 സീറ്റ്
എന്‍ഡിഎ, എഐഎഡിഎംകെ-1
English Summary: Exit Poll 2024 LIVE: Most pollsters predict 350+ for NDA