ജോലിക്ക് പോകുന്നവരും, പഠിക്കാന്‍ പോകുന്നവരും, വീട്ടിലെ ജോലികള്‍ ചെയ്യുന്ന വീട്ടമ്മമാരും തുടങ്ങി കുട്ടികള്‍ മുതല്‍ എല്ലാവരും തിരക്കിലാണ്. രാവിലെ ജോലിക്ക് പോകുന്നു, സ്‌കൂളില്‍ പോകുന്നു, വീട്ടിലെ ജോലികള്‍ തീര്‍ക്കുന്നു അതിനിടയിലെ നൂറു നൂറു കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. ഇതിനിടെ ഒരു ദിവസം അവധി കിട്ടിയാല്‍ അത് ഒന്നിനും ഒന്നിനും തികയാത്ത അവസ്ഥ. ഇതാണ് ഇപ്പോള്‍ മിക്ക ആളുകളുടെയും ദിനചര്യ. ഈ വെപ്രാളപ്പെട്ടുള്ള ഓട്ടങ്ങള്‍ക്കിടെ കുറച്ച് സമയമെങ്കിലും വെറുതെയിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഇത്തരത്തില്‍ ഇടക്കൊക്കെ ഒന്ന് വെറുതെയിരുന്ന് വിശ്രമിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യത്തിന് വളരെ ഗുണകരമാണ്, അതുകൊണ്ട് തന്നെയാണ് ആര്‍ട്ട് ഓഫ് ഡൂയിങ് നത്തിംഗ് പ്രസക്തമാകുന്നതും.
തിരക്കുകളൊന്നുമില്ലാതെ സമാധാനമായി വെറുതെ ഇരിക്കുന്നതിനെ ആര്‍ട്ട് ഓഫ് ഡൂയിങ് നത്തിംഗ് എന്ന് പറയുന്നു. ഡച്ചുകാരാണ് ഇത്തരത്തിലൊരു പ്രവര്‍ത്തി കണ്ടുപിടിച്ചത്. വെറുതെയിരിക്കുന്നതിനെ വിലകുറച്ച് കാണേണ്ട എന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്.
ഓരോ ദിവസവും എല്ലാവരും വെറുതെയിരിക്കുന്നതിനായി കുറച്ച് സമയം കണ്ടെത്തുക. ജോലിത്തിരക്കുകളും വീട്ട് പണികളും ഹോം വര്‍ക്കും മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച്്, സ്വസ്ഥമായി കുറച്ച് സമയം. ആദ്യകാലങ്ങളില്‍ 5 മിനിട്ടൊക്കെ വെറുതെ ഇരുന്നിട്ട് പിന്നീട് ഇതിന്റെ ദൈര്‍ഘ്യം കൂട്ടിക്കൊണ്ട് വരാവുന്നതാണ്. നമ്മള്‍ നമുക്ക് തന്നെ കൊടുക്കുന്ന ഈ ഇത്തിരി സമയം മാനസികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ളവര്‍ക്കായി ഒത്തിരി സമയം ചിലവാക്കാറുള്ള എല്ലാവര്‍ക്കും നമുക്ക് വേണ്ടി കൂടി മാറ്റിവെക്കാന്‍ അല്‍പം സമയമുണ്ടാകുമല്ലോ അല്ലേ? ധ്യാനമൊക്കെ പോലെ ഇതിനെയും ഒരു മാനസിക വ്യായാമമായി കാണാവുന്നതാണ്.
content summary; explore the art of doing nothing