June 04, 2026 |
Share on

ഭയവും സസ്‌പെന്‍സും നിറച്ച് ഇസ്ര

ജെ. കെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ് ആണ് നായിക

പൃഥ്വിരാജ് നായകനായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയായ ഇസ്രയുടെ ട്രെയിലര്‍ എത്തി. ഡിസംബര്‍ റിലീസായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജെ. കെ ആണ്. സുജിത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ് ആണ് നായിക. ടോവിനോ തോമസ്,സുജിത് ശങ്കര്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴില്‍ മുകേഷ് എം മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ രാജ്, പശ്ചാത്തല സംഗീതം സുഹിന്‍ ശ്യാം, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

×