നെറ്റ്ഫ്ലിക്സ് ആമസോൺ പോലുള്ള സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെ പ്രധാന തന്ത്രങ്ങളിൽ ഒന്ന് കഴിയുന്നത്ര നേരം ഉപയോക്താക്കളെ തങ്ങളുടെ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുക എന്നതാണ്. കണ്ടുകൊണ്ടിരിക്കുന്ന ഒരു ഷോ അവസാനിച്ചാലുടൻ തന്നെ അടുത്തത് തനിയെ പോപ്പ് ചെയ്ത് വരുന്നതാണ് ഒരു തന്ത്രം. എന്നിരുന്നാലും ഈ മാർഗത്തിന് അതിന്റേതായ പരിമിതികൾ ഉണ്ട്, അതായത് ഒരു സീരീസോ, സിനിമയോ അവസാനിക്കുമ്പോൾ ഉപയോക്താവിന് ഇഷ്ട്ടപ്പെടുമെന്ന് കരുതുന്ന മറ്റൊരു സീരീസ് ഓട്ടോപ്ലേ ചെയ്യാൻ നെറ്റ്ഫ്ലിക്സ് ശ്രമിക്കും. പക്ഷെ ഈ ശ്രമം പലപ്പോഴും അത്ര നല്ലരീതിയിലല്ല പ്രവർത്തിക്കുന്നത്. ഒരു പക്ഷെ കാഴ്ചക്കാരന് താല്പര്യമില്ലാത്ത മേഖലയിൽ നിന്നുള്ളതായിരിക്കും പുതിയതായി പോപ്പ് ചെയ്തുവരുന്ന ഷോ. അത്രയും സമയം കണ്ടുകൊണ്ടിരുന്ന ഒരു കഥയിൽ നിന്ന് പെട്ടന്ന് മറ്റൊന്നിലേക്ക് ഇടവേളയില്ലാതെ മാറുന്നത് അത്ര നല്ല പ്രവണതയായി കാണികൾക്ക് പലപ്പോഴും കാണികൾക്ക് അനുഭവപ്പെടില്ല. ചിലപ്പോൾ പെട്ടെന്നുളള ഈ മാറ്റം അവരെ അലോസരപ്പെടുത്തുകയും പുതിയവ ആസ്വദിക്കാൻ തടസ്സമാകുകയും ചെയ്യും. new AI service
ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടെങ്കിൽ എന്ന് ചിന്തിക്കാത്തവർ, വിരളമായിരിക്കും എന്നാൽ ഇനി മുതൽ ഷോറണ്ണർ നിങ്ങൾക്കായി അത്തരമൊരു സാങ്കേതിക വിദ്യ ഒരുക്കുകയാണ്. ഇനിമുതൽ സ്വന്തമായി കാണാൻ താല്പര്യമുള്ള ഷോകൾ ഒന്നുകഴിഞ്ഞാൽ അടുത്ത് നിങ്ങളുടെ ഇഷ്ട ഷോ ഓടോപ്ലെ ആയി സ്‌ക്രീനിലെത്തും.
ഈ ആഴ്ച, ഫേബിൾ സ്റ്റുഡിയോ കമ്പനി ലോകത്തിലെ ആദ്യത്തെ എ ഐ – ജനറേറ്റഡ് സ്ട്രീമിംഗ് സേവനമായ ‘ ഷോറണ്ണറിന് ‘ആരംഭം കുറിച്ചിരിക്കുകയാണ്. വളരെ കുറച്ച് വാക്കുകൾ ഉപയോഗിച്ചുള്ള നിർദ്ദേശങ്ങൾകൊണ്ട്, ഇഷടാനുസരണം ടെലിവിഷൻ എപ്പിസോഡുകൾക്ക്, ശബ്ദം നൽകാനും ആനിമേറ്റ് ചെയ്യാനും കാഴ്ചക്കാരെ അനുവദിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഷോറണ്ണർ ലോകത്തിന് മുൻപിൽ എത്തുന്നത്.
ഷോറണ്ണർ വെയ്റ്റ്‌ലിസ്റ്റിനായി സൈൻ അപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് തുടക്കത്തിൽ 10 ആനിമേറ്റഡ് ഷോകൾ കാണാനാകും. അതിലൊന്നാണ് ‘ ഇകിരു ഷിനു ‘ ഇതൊരു ഹൊറർ ആനിമേഷൻ ചിത്രമാണ്. സിം ഫ്രാൻസിസ്കോ, ടൈറ്റിൽ സിറ്റിയിൽ താമസിക്കുന്ന ആളുകളെക്കുറിച്ചുള്ള ഒരു ആന്തോളജി ചിത്രമാണിത്. എക്സിറ്റ് വാലി, സിലിക്കൺ വാലി ആക്ഷേപഹാസ്യ ചിത്രമാണ്. ഉപയോക്താക്കൾക്ക് മേല്പറഞ്ഞിരിക്കുവന്നവയെല്ലാം പ്ലാറ്റഫോമിൽ കാണാൻ സാധിക്കുന്നതാണ്. അതേസമയം ഉപയോക്താക്കൾക്ക് ഈ എപ്പിസോഡുകകളിൽ സ്വന്തം താല്പര്യ പ്രകാരം നിർദ്ദേശങ്ങൾ എഴുതി സ്വന്തമായി സൃഷ്ടിക്കാൻ സാധിക്കും.
ഷോറണ്ണർ ഒരു വലിയ ഹിറ്റായില്ലെങ്കിൽ പോലും, വിനോദ വ്യവസായം ഈ സാങ്കേതികവിദ്യയെ ഇരു കൈയും നീട്ടി സ്വീകരിച്ചേക്കാം എന്ന സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് വിനോദ മേഖലയിലുള്ള എ ഐയുടെ പുതിയ കാൽവെപ്പാകുമെന്നാണ് കരുതുന്നത്, പ്രമുഖ സ്റ്റുഡിയോകൾ എ ഐ ഉപയോഗിച്ച് സിനിമ, സീരീസ് പ്ലോട്ടുകൾ സൃഷ്ടിക്കുകയും, അത് മനുഷ്യർ വിപുലീകരിക്കാനും സാധ്യതയുണ്ട്. എന്നാൽ കാലക്രമേണ, വിനോദ മേഖലയിൽ മനുഷ്യരുടെ ആവശ്യം കുറയുകയും ചെയ്യും. കൂടാതെ എ ഐ ദുരുപയോഗിക്കുന്നത് വഴി ലാഭത്തിൻ്റെ ഭൂരിഭാഗവും ഏതാനും എക്സിക്യൂട്ടീവുകളുടെ കൈകളിൽ അവസാനിക്കുന്ന അവസ്ഥയും വന്നേക്കാം എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, ഇതൊന്നും ഉടനടി സംഭവിക്കാനുള്ള സാധ്യതയില്ല. എങ്കിലും, പുതിയൊരു ആശയമാണ് ഷോറണ്ണർ മുന്നോട്ട് വയ്ക്കുന്നത് എന്നതിനാൽ തുടക്കത്തിൽ, കുറഞ്ഞ നിലവാരമുള്ള വീഡിയോകൾ നിർമ്മിക്കാൻ ധാരാളം ആളുകൾ ഇത് ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ, സ്വയം സൃഷ്ടിച്ച എപ്പിസോഡുകൾ അവർ തനിയെ കാണുന്നതിനാൽ ഉപയോക്താക്കൾക്ക് മടുപ്പുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
content summary : A new AI service allows viewers to create TV shows