June 13, 2026 |
Share on

സെക്‌സി ദുര്‍ഗ എന്ന പേര് പറയാന്‍ പോലും ഫേസ്ബുക്ക് സമ്മതിക്കുന്നില്ലെന്ന് നടി

തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് സന്ദേശങ്ങള്‍ രാജശ്രീ ദേഷ്പാണ്ഡെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും ആ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്യുമ്പോഴും സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സെക്‌സി ദുര്‍ഗ എന്ന പേര് പോലും അനുവദിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ ഫേസ്ബുക്കിലുള്ളത്.

ഇന്ത്യയില്‍ സെക്‌സി ദുര്‍ഗയെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്കെതിരെ ചിത്രത്തിലെ നായിക രാജശ്രീ ദേഷ്പാണ്ഡേ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 22 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ് ഇതുവരെ സെക്‌സി ദുര്‍ഗ സ്‌ക്രീന്‍ ചെയ്തത്. ഇതില്‍ നിന്നായി അഞ്ചോളം പുരസ്‌കാരങ്ങളും ചിത്രം നേടി. അതേസമയം സെക്‌സി ദുര്‍ഗ എന്ന പേരിനെതിരെ വന്‍ പ്രതിഷേധമാണ് ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഫേസ്ബുക്കിലും ഇത് വലിയ തോതിലുള്ള ആക്രമണത്തിന് കാരണമായി. ഇതിലെ മുഖ്യകഥാപാത്രത്തെ ചെയ്ത രാജശ്രീ ദേഷ്പാണ്ഡെയും പലവിധത്തിലുള്ള അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നു. തന്നെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് സന്ദേശങ്ങള്‍ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെങ്കിലും ആ പോസ്റ്റുകള്‍ ഫേസ്ബുക്ക് തന്നെ നീക്കം ചെയ്തു.

ചിത്രത്തിന്റെ പേര് പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ പോലും ഫേസ്ബുക്ക് നീക്കം ചെയ്യുകയാണ്. താന്‍ എന്തുകൊണ്ട് ഫേസ്ബുക്കില്‍ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കണമെന്നും ആരാണ് ഇതേക്കുറിച്ച് കേള്‍ക്കാനുള്ളതെന്നും അടിസ്ഥാനപരമായി ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് ചേര്‍ന്നയാളല്ല താനെന്നുമാണ് രാജശ്രീ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×