പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താൻ പാടില്ലെന്ന് നിർദേശിച്ച് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിച്ചത് ആലപ്പുഴയിലെ താറാവ് കോഴി കർഷകരെയാണ്. farmers against ban bird breeding in alappuzha
നിരോധനം മൂലം കർഷകർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായ സി ഡി വിശ്വനാഥൻ പറയുന്നത്. ‘ ഇവിടുള്ള ജനങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ് താറാവ് കോഴി വളർത്തൽ. വിദഗ്ധ സമിതി റിപ്പോർട്ട് വന്നത് മുതൽ കർഷകർ ആശങ്കയിലാണ്. പക്ഷിപ്പനി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ട്ടം അവർക്ക് താങ്ങാനാകുന്നതിനും അപ്പുറമാണ്. കയർ മേഖല നിലച്ചതിന് ശേഷം ആലപ്പുഴയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ് നിരോധനം വന്നതോടെ ഇപ്പോൾ ചോദ്യചിന്നമായിരിക്കുന്നത്.
ഫാമിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിതം കരയ്ക്കടുപ്പിക്കുന്ന ഒരു പാട് കുടുംബങ്ങളുണ്ട്. നിലവിൽ തൊഴിൽ മേഖല തന്നെ സ്തംഭിച്ചു എന്ന തരത്തിലുളള അവസ്ഥയാണ്. ബാങ്കിൽ നിന്ന് ലോൺ എടുത്തും പലയിടത്ത് നിന്നും കടം മേടിച്ചുമാണ് പലരും ഫാം നടത്തുന്നത് ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് കർഷകർ. ഇതിന് ഒരു ബദൽ മാർഗമോ മറ്റ് സംവിധാനങ്ങളോ ഒരുക്കാനുളള ശ്രമങ്ങൾ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങൾ കടക്കെണിയിലാണെന്നും മന്ത്രി കർഷകരുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നുമാണ് അവരുടെ ആവശ്യം. ചർച്ച നടത്തിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങാനുമാണ് തീരുമാനം, എന്നും വിശ്വനാഥൻ പറയുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ ദേശാടനപക്ഷികളിൽ നിന്നാണ് പക്ഷിപ്പനി ഉണ്ടാകാറുള്ളത്. പക്ഷിപ്പനി നിയന്ത്രിക്കാനായി നടപടികൾ സ്വീകരിച്ചുവെങ്കിലും കാര്യമായ ഫലം കണ്ടില്ല. ഇത്തവണ പക്ഷിപ്പനിക്ക് കാരണമായത് പ്രത്യേകത തരം വൈറസാണ്. കുട്ടനാട് മാത്രമല്ല, ആലപ്പുഴ ജില്ലയിലെ എല്ലാ താലൂക്കുകളിലേക്കും വൈറസ് പടർന്നുപിടിച്ച അവസ്ഥയിലാണ്.
2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയത്. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി പറഞ്ഞത്. വൈറസിൻറെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങൾ വേണ്ടി വരും, 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേർത്തു.
താറാവിലും കോഴിയിലും കൂടാതെ ആലപ്പുഴയിൽ കാക്കകൾ, കൊക്കുകൾ, പരുന്തുകൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കിയെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുകയായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
content summary; government decision to ban bird breeding in alappuzha farmers against the decision