July 18, 2026 |
Share on

മകളെ ബലാത്സംഗം ചെയ്ത പിതാവിന് 1,503 വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവിന് കോടതി നല്‍കിയ ശിക്ഷ 1503 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സ്വദേശിയായ 41കാരന്‍ സ്വന്തം മകളെ നാലു വര്‍ഷമാണ് പീഡിപ്പിച്ചുകൊണ്ടിരുന്നത്. 2009 മുതല്‍ 2013 വരെയുള്ള നാലു വര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടിക്കു നേരെ മുമ്പും പീഡനശ്രമമുണ്ടായിരുന്നു. ഇതില്‍ നിന്നു മകളെ സംരക്ഷിക്കേണ്ട പിതാവു തന്നെ ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ ഇനി വെളിച്ചം കാണരുതെന്നും നിരീക്ഷിച്ചതിന് ശേഷമാണ് കോടതി […]

അഴിമുഖം പ്രതിനിധി

സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവിന് കോടതി നല്‍കിയ ശിക്ഷ 1503 വര്‍ഷം തടവ്. കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സ്വദേശിയായ 41കാരന്‍ സ്വന്തം മകളെ നാലു വര്‍ഷമാണ് പീഡിപ്പിച്ചുകൊണ്ടിരുന്നത്. 2009 മുതല്‍ 2013 വരെയുള്ള നാലു വര്‍ഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്.

പെണ്‍കുട്ടിക്കു നേരെ മുമ്പും പീഡനശ്രമമുണ്ടായിരുന്നു. ഇതില്‍ നിന്നു മകളെ സംരക്ഷിക്കേണ്ട പിതാവു തന്നെ ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇങ്ങനെയുള്ള പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും ഇയാള്‍ ഇനി വെളിച്ചം കാണരുതെന്നും നിരീക്ഷിച്ചതിന് ശേഷമാണ് കോടതി ഇയാള്‍ക്ക് 1,503 വര്‍ഷം തടവ് വിധിച്ചത്.

കാലിഫോര്‍ണിയയിലെ ഫ്രന്‍സോ സുപ്പീരിയര്‍ കോടതിയാണ് ചരിത്രത്തിലെ ഏറ്റവും കൂടിയ തടവുശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകുമെന്നതിനാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആഴ്ചയില്‍ രണ്ടും മൂന്നും തവണ പ്രതി പീഡിപ്പിക്കുമായിരുന്നുവെന്നും താന്‍ ചെറുതായതിനാല്‍ എതിര്‍ക്കാന്‍ തനിക്ക് കഴിഞ്ഞില്ലായിരുന്നുവെന്നും പെണ്‍കുട്ടി വേദനയോടെ കോടതിയെ അറിയിച്ചു.

ജസ്റ്റീസ് എഡ്വാര്‍ഡ് സര്‍ക്കിസൈന്‍ ജൂനിയറായിരുന്നു ശിക്ഷ വിധിച്ചത്. നിക്കോളി ഗാല്‍സ്ഥാനായിരുന്നു കേസിന്റെ പ്രോസിക്യൂട്ടര്‍.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×