July 16, 2026 |
Share on

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കാത്തിരുന്ന ഫൈനലില്‍ ഫെഡറര്‍ക്ക് ജയം

മൂന്നര മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ അഞ്ച് സെറ്റും പൂര്‍ത്തിയായപ്പോഴാണ് വിധി നിര്‍ണയിക്കാന്‍ സാധിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ക്ലാസിക് ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് ജയം. മൂന്നര മണിക്കൂറിലേറെ നീണ്ട മത്സരത്തില്‍ അഞ്ച് സെറ്റും പൂര്‍ത്തിയായപ്പോഴാണ് വിധി നിര്‍ണയിക്കാന്‍ സാധിച്ചത്.

സെറ്റുകളോരോന്നും മാറിയും തിരിഞ്ഞും സ്വന്തമാക്കിയ ഫെഡററും റഫേല്‍ നദാലും പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവച്ചത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. ഫെഡററിന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

×