June 05, 2026 |
Share on

ഈ വര്‍ഷത്തെ മികച്ച ഫിഫ ഗോള്‍ മൊഹമ്മദ് ഫെയ്‌സ് സുബ്രിയുടേത് ?

അഴിമുഖം പ്രതിനിധി ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഫാബിയന്‍ ബാര്‍ത്തേസിനെ കബളിപ്പിച്ച് വലയിലേയ്ക്ക് കയറിയ റോബര്‍ട്ടോ കാര്‍ലോസിന്‌റെ ആ സുന്ദരന്‍ ഗോള്‍ വീണ്ടും. പോസ്റ്റിന് മുകളിലേയ്ക്ക് കയറി പുറത്തേയ്ക്ക് പോവുന്നു എന്ന തോന്നലൂണ്ടാക്കിയ ശേഷം താഴ്ന്നിറങ്ങി വലതുമൂലയിലൂടെ അകത്തേയ്ക്ക് കയറുന്ന അദ്ഭുത ഗോള്‍. 1990കളില്‍ ഫുട്‌ബോള്‍ ടിവിയില്‍ കണ്ട് ആസ്വദിച്ചിരുന്നവരെ സംബന്ധിച്ച് ആ ഗോള്‍ അവിസ്മരണീയമായിരിക്കും. ഇത് ആവര്‍ത്തിച്ചിരിക്കുന്നത് മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ പെനാംഗ് സ്റ്റേറ്റിന്‌റെ താരമായ മൊഹമ്മദ് ഫെയ്‌സ് സുബ്രിയാണ്. ഫിഫ ഗോള്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ […]

അഴിമുഖം പ്രതിനിധി

ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഫാബിയന്‍ ബാര്‍ത്തേസിനെ കബളിപ്പിച്ച് വലയിലേയ്ക്ക് കയറിയ റോബര്‍ട്ടോ കാര്‍ലോസിന്‌റെ ആ സുന്ദരന്‍ ഗോള്‍ വീണ്ടും. പോസ്റ്റിന് മുകളിലേയ്ക്ക് കയറി പുറത്തേയ്ക്ക് പോവുന്നു എന്ന തോന്നലൂണ്ടാക്കിയ ശേഷം താഴ്ന്നിറങ്ങി വലതുമൂലയിലൂടെ അകത്തേയ്ക്ക് കയറുന്ന അദ്ഭുത ഗോള്‍. 1990കളില്‍ ഫുട്‌ബോള്‍ ടിവിയില്‍ കണ്ട് ആസ്വദിച്ചിരുന്നവരെ സംബന്ധിച്ച് ആ ഗോള്‍ അവിസ്മരണീയമായിരിക്കും.

ഇത് ആവര്‍ത്തിച്ചിരിക്കുന്നത് മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ പെനാംഗ് സ്റ്റേറ്റിന്‌റെ താരമായ മൊഹമ്മദ് ഫെയ്‌സ് സുബ്രിയാണ്. ഫിഫ ഗോള്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ മെസിയേയും നെയ്മറേയുമെല്ലാം മറികടന്ന് സുബ്രി താരമായേക്കും. ഗോള്‍ പോസ്റ്റില്‍ നിന്ന് 35 യാര്‍ഡ് അകലെ നിന്നാണ് സുബ്രി കിക്കെടുത്തത്. ബ്രസീലിന്‌റെ മാര്‍ലോണും വനിതാ വിഭാതത്തില്‍ വെനിസ്വേലയുടെ സ്‌റ്റെഫാനി റോച്ചെയുമാണ് ഫിഫയുടെ പുസ്‌കാസ് പുരസ്‌കാരത്തിന് സുബ്രിയോടൊപ്പം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×