June 26, 2026 |
Share on

ഓസ്കര്‍ ജേതാവ് ഗുല്‍സാര്‍ ആമിക്ക് വേണ്ടി പാട്ടെഴുതും

കമലയുടെ കൊല്‍ക്കൊത്തയിലെ ജീവിതം ആവിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു പാട്ടുകളാണ് ഗുല്‍സാര്‍ എഴുതുന്നത്

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും ബോളിവുഡിലെ വിഖ്യാത ഗാനരചയിതാവുമായ ഗുല്‍സാര്‍ ആദ്യമായി മലയാള സിനിമയ്ക്കു പാട്ടെഴുതുന്നു. കമല്‍ സംവിധാനം ചെയ്യുന്ന കമല സുരയ്യയുടെ ജീവചരിത്രസിനിമ ‘ആമി’ക്കു വേണ്ടിയാണ് ഗുല്‍സാര്‍ പാട്ടെഴുതുന്നത്. ചിത്രത്തിലെ രണ്ടു പാട്ടുകള്‍ക്കാണ് അദ്ദേഹം രചന നിര്‍വഹിക്കുന്നത്.

കമലയുടെ കൊല്‍ക്കൊത്തയിലെ ജീവിതം ആവിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടു പാട്ടുകളാണ് ഗുല്‍സാര്‍ എഴുതുന്നത്. ഈ രണ്ട് പാട്ടുകളും ഹിന്ദിയിലായിരിക്കും. രണ്ടും ഭാവഗീതങ്ങളാണെന്നും അതിലൊന്ന് ജാവേദ് അലി പാടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രശസ്ത വാദ്യവിദഗ്ധനും ഉസ്താദ് സക്കീര്‍ ഹുസൈന്റെ സഹോദരനുമായ തൌഫിഖ് ഖുറേഷിയാണ് രണ്ടു പാട്ടുകളുടെയും സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

കൂടാതെ റഫീക്ക് അഹമ്മദിന്റെ ഗാനങ്ങളും ചിത്രത്തിലുണ്ട്. ഈ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് എം ജയചന്ദ്രനാണ്

Leave a Reply

Your email address will not be published. Required fields are marked *

×