UPDATES

ട്രെന്‍ഡിങ്ങ്

അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിംഗ്; ഫഹദ് സിനിമയ്‌ക്കെതിരേ കേസ്‌

പൈങ്കിളി എന്ന ചിത്രമാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്

                       

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി കൊണ്ട് ജൂൺ 27 വ്യാഴാഴ്ച രാത്രിയാണ് ചിത്രീകരണം നടന്നത്. സിനിമ ചിത്രീകരനത്തിന് അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം നല്കണമെന്നാണ് കമ്മീഷൻ അംഗമായ വി കെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിനും എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർക്കുമാണ് നിർദേശം ബീനാകുമാരി നൽകിയത്. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന ചിത്രമാണ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം ആരംഭിച്ചത് അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും പ്രധാന കവാടത്തിലൂടെ ആരെയും കടത്തി വിടാതെയുമായിരുന്നു മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം.

അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വളരെ പരിമിതമായ സ്ഥലമാണ് താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്, അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവർക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ലായെന്നും റിപ്പോർട്ടുകളുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

content summary :  film shooting emergency department angamaly taluk hospital case registered

Share on

മറ്റുവാര്‍ത്തകള്‍