June 26, 2026 |
Share on

വിശ്വാസമാണോ പേട്ടയാണോ കൂടുതല്‍ പണം വാരിയത്? (വീഡിയോ)

കാര്യങ്ങളൊക്കെ മാറി ഇപ്പോൾ പഴയപോലെ അല്ല, ഒരു തിയേറ്ററിൽ അഞ്ചും -ഏഴും ഷോ വരെ പടം കളിക്കുന്നു

തല അജിത് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. സംവിധായകൻ ശിവയും അജിത്തും ഒന്നിച്ച നാലാം ചിത്രമാണ് വിശ്വാസം. രജനികാന്ത് ചിത്രം പേട്ടക്കൊപ്പം പൊങ്കൽ റിലീസായി തീയേറ്ററിൽ എത്തിയ ചിത്രം ആദ്യ വാരം തന്നെ 125 കോടി കളക്ഷൻ നേടിയെന്നു കെ.ജി.ആർ സ്റ്റുഡിയോ ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ ഒരാഴ്ച കൊണ്ട് ഇത്രയും തുക നേടാനാകില്ലന്ന് പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശനങ്ങളോട് പ്രതികരിക്കുകയാണ് പ്രൊഡ്യൂസർ കൊടപടി ജെ രാജേഷ്. ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് വിശ്വാസം പ്രൊഡ്യൂസറുടെ ഈ പ്രതികരണം.

“കാര്യങ്ങളൊക്കെ മാറി ഇപ്പോൾ പഴയപോലെ അല്ല, ഒരു തിയേറ്ററിൽ അഞ്ചും -ഏഴും ഷോ വരെ പടം കളിക്കുന്നു. ഒന്നിലധികം തവണയും പ്രേക്ഷകർ ഈ ചിത്രം കാണുന്നുണ്ടന്നും ,പ്രേക്ഷകർ കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പം വീണ്ടും വീണ്ടും പടം കാണാൻ എത്തുന്നതും ചിത്രത്തിന്റെ കളക്ഷൻ ഉയരാൻ കാരണമായെന്നും പറയുന്നു. കൂടാതെ മറ്റുള്ളവർ പറയുന്നതാണോ ഒരു പ്രൊഡ്യൂസർ പറയുന്നത് ആണോ നിങ്ങൾ വിശ്വസിക്കുന്നത് പേട്ടയും വിശ്വാസവും ഒരുപോലെ ഹിറ്റ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

×