June 04, 2026 |
Share on

‘അപ്പന്റെ ചരിത്രം അപ്പന്..’; പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയ്‌ലർ

മികച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ്. 7 ലക്ഷം കാഴ്ചക്കാരുമായി ട്രെയ്‌ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ പതിനഞ്ചാം സ്ഥാനത്താണ്

‘ആദി’ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രയിലര്‍ പുറത്തിറങ്ങി. ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.‘നോട്ട് ഏ ഡോണ്‍ സ്റ്റോറി’ എന്ന ടാഗ് ലെെനോടെയാണ് ചിത്രം എത്തുന്നത്.

മികച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ്. 7 ലക്ഷം കാഴ്ചക്കാരുമായി ട്രെയ്‌ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ പതിനഞ്ചാം സ്ഥാനത്താണ്.

ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുവെങ്കില്‍, ഈ ചിത്രത്തില്‍ താര പുത്രന്മാരായ പ്രണവും, ഗോകുലും ഒന്നിച്ചെത്തുന്നു.റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ച ചിത്രതിന്റെ സംഘട്ടനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്നാണ്. സംഗീതം ഗോപീ സുന്ദറും ചിത്രസംയോജനം വിവേക് ഹർഷനുമാണ് നിർവഹിച്ചിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 25നാണ് ചിത്രം റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×