July 24, 2026 |
Share on

ചിരിപടർത്തി ജീത്തു ജോസഫ് കാളിദാസ് ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യുടെ ട്രെയിലര്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മമ്മി ആന്‍ഡ് മി, മൈ ബോസ് എന്ന ഈ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫ് കോമഡിക്കു പ്രാധാന്യം നല്‍കി ചെയ്യുന്ന ചിത്രമാണിത്. ജീത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദിക്ക് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, വിഷ്ണു ഗോവിന്ദന്‍, ശരത്, ഗണപതി, എസ്തര്‍ അനില്‍, ഷെബിന്‍ വിന്‍സണ്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും ചര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×