June 06, 2026 |
Share on

ഇന്ത്യാ-പാക് വിഭജനം മുതലുള്ള 70 വര്‍ഷ കാലത്തെ കഥ പറഞ്ഞ് സല്‍മാന്റെ ‘ഭാരത്’; ടീസർ

1947ലെ ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. രാജ്യത്തിന്റെ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. റേസ് 3 എന്ന ചിത്രത്തിന് ശേഷം സൽമാൻഖാൻ നായകനാകുന്ന ചിത്രമാണ് ഭാരത്.

ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലി അബ്ബാസ് ആണ്. ‘ടൈഗർ സിന്ദാ ഹേ’ ‘സുൽത്താൻ’ എന്നീ ഹിറ്റ് സൽമാൻഖാൻ ചിത്രങ്ങൾക്ക് ശേഷം അലി അബ്ബാസ് സൽമാൻഖാൻ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്.

കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. അതുല്‍ അഗ്നിഹോത്രി ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അടുത്തിടെ ഇറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെല്ലാം ഈദ് റിലീസുകള്‍ ആയിരുന്നു. ഭാരതും 2019ല്‍ ഈദ് റിലീസായി എത്തുമെന്നാണ് കണക്കുക്കൂട്ടല്‍. 1947ലെ ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. രാജ്യത്തിന്റെ വിഭജനകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. വിഭജനം മുതലുള്ള 70 വര്‍ഷത്തെ കാലയളവിലുള്ള സംഭവങ്ങളും ചിത്രം പ്രതിപാദിക്കും

Leave a Reply

Your email address will not be published. Required fields are marked *

×