June 05, 2026 |
Share on

നിവിൻ… അഭിമാനിക്കുന്നു, ബഹുമാനിക്കുന്നു: വിനീത് ശ്രീനിവാസന്‍

സഖാവെന്ന ലേബലിൽ സ്വയം പരിചയപ്പെടുത്തുന്ന പലരും ഇത് കാണണം.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത് ഇപ്പോള്‍ തീയേറ്ററില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സഖാവ് സിനിമയെ പുകഴ്ത്തി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കിലാണ് വിനീത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ, ക്യാമറയ്ക്കു പുറകിൽ നിന്നുകൊണ്ട് ഞാൻ ഏറ്റവും കൂടുതൽ കണ്ടത് നിവിന്റെ മുഖമാണ്. സംവിധാനം ചെയ്ത നാലു സിനിമകളിൽ മൂന്നിലും അവൻ മുഴുനീളെ ഉണ്ടായിരുന്നു. ഫെമിലാരിറ്റി കൊണ്ടായിരിക്കാം, കഥാപാത്രത്തെ കാണുന്നതിനേക്കാൾ കൂടുതൽ അവന്റെ സിനിമകളിൽ ഞാൻ കാണാറുള്ളത് അവനെത്തന്നെയാണ്.

എന്നാൽ സഖാവ് എന്ന സിനിമയുടെ രണ്ടാം പകുതിയിൽ ഞാൻ സഖാവ് കൃഷ്ണനെ മാത്രമാണ് കണ്ടത്. സിദ്ധാർഥ് ശിവ എന്ന സംവിധായകൻ ആ കഥാപാത്രത്തിൻറെ സൃഷ്ടിയിൽ പാലിച്ച കൃത്യത അങ്ങേയറ്റം അഭിനന്ദനീയമാണ്. സഖാവ് കൃഷ്ണൻ പലരേയും ഓർമിപ്പിച്ചു. എന്നെ മാപ്പിളപ്പാട്ടു പഠിപ്പിച്ച ചാന്ദ് പാഷാ ഭായിയെയും; പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഞാനറിഞ്ഞ പി കൃഷ്ണ പിള്ള സഖാവിനെയും; ഞങ്ങളുടെ നാടിന്റെ ഹൃദയത്തുടിപ്പായിരുന്ന പാട്യം ഗോപാലേട്ടനെയും; എന്റെ കൗമാരം വരെ എനിക്കു ചുറ്റുമുണ്ടായിരുന്ന പല കറ തീർന്ന കമ്മ്യൂണിസ്റ്റുകാരെയും ഓർത്തു.

സഖാവ് നല്ല സിനിമ മാത്രമല്ല, ഒരു ഓർമ്മപ്പെടുത്തലാണ്. സഖാവെന്ന ലേബലിൽ സ്വയം പരിചയപ്പെടുത്തുന്ന പലരും ഇത് കാണണം.

സിദ്ധാർത്ഥിന് നന്ദി..
നിവിൻ.. അഭിമാനിക്കുന്നു, ബഹുമാനിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *

×