നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 66 വയസുണ്ടായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളം ഉദയംപേരൂരിലുള്ള വീട്ടില്‍ കഴിയുകയായിരുന്ന ശ്രീനിവാസനെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച്ച രാവിലെയാണ് അദ്ദേഹം വിടപറഞ്ഞത്.
1956 ഏപ്രില്‍ നാലിനാണ് തലശേരിക്കടുത്ത് പാട്യത്ത് ശ്രീനിവാസന്‍ ജനിക്കുന്നത്. കതിരൂര്‍ ഗവ, സ്‌കൂളിലും പഴശിരാജ എന്‍എസ്എസ് കോളേജിലെയും പഠനം പൂര്‍ത്തിയാക്കിയശേഷം മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി. സിനിമ അഭിനയ പഠനകാലത്ത് ശ്രീനിയുടെ സഹപാഠിയായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്.
1977- ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1984 ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന സിനിമയുടെ കഥയെഴുതിയാണ് സിനിമയിലെ എഴുത്തിന്റെ ലോകത്തേക്കും ശ്രീനി കയറി വരുന്നത്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ അദ്ദേഹം എഴുതി സംവിധാനം ചെയ്തവയാണ്.
വിമലയാണ് ശ്രീനിവാസന്റെ ഭാര്യ. അഭിനേതാക്കളും സംവിധായകരുമായ വീനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.
s Malayalam Cinema actor, director and writer Sreenivasan passes away
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.