July 17, 2025 |

യുപിയിലെ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുകയാണ്.

ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ മഹാറാണി ലക്ഷ്മിബായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുകയാണ്. നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിലായിരുന്നു തീപിടുത്തം ഉണ്ടായത്. മരിച്ച് കുഞ്ഞുങ്ങളില്‍ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. fire accident in utterpradesh

അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പുക നിറഞ്ഞ വാര്‍ഡിന്റെ ജനാലകള്‍ തകര്‍ത്ത് ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും 37 കുഞ്ഞുങ്ങളെ പുറത്തെത്തിക്കുകയായിരുന്നു. തീപിടുത്തമുണ്ടായ അത്യാഹിത വാര്‍ഡില്‍ 54 കുട്ടികളെയാണ് പ്രവേശിപ്പിച്ചിരുന്നത്.

തീപിടുത്തത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കമ്മിറ്റിയെ രൂപീകരിച്ചു. 12 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച രാത്രി 10.30 നും 10.45 നും ഇടയിലായിരുന്നു അപകടം നടന്നതെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. പരുക്കേറ്റ കുട്ടികളെ രക്ഷിക്കുന്നതിനായുള്ള തീവ്രശ്രമത്തിലാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) സുധ സിംഗ് പറഞ്ഞു.

ആശുപത്രിയിലെ ദുരന്തത്തെ തുടര്‍ന്ന് എന്‍ഐസിയുവിലും മറ്റുമായി കഴിഞ്ഞ കുട്ടികളില്‍ ചിലരെ മാതാപിതാക്കള്‍ വീടുകളിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ട് ഉണ്ട്. എന്‍ഐസിയുവില്‍ കഴിയുന്ന കുട്ടികളുടെ കണക്കും അവരുടെ നിലവിലെ അവസ്ഥയും പരിശോധിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസ്. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് അപകടം നടന്ന മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം ഹൃദയഭേദകമാണെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ അടിയന്തിര സഹായങ്ങള്‍ ഉടനെ എത്തിക്കണമെന്നും എക്‌സ് പോസ്റ്റിലൂടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പരേതരായ ആത്മാക്കള്‍ക്ക് മോക്ഷം നല്‍കാനും പരുക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു എന്നും പോസ്റ്റില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രജേഷ് പഥക്ക, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്ഥിതിഗതികള്‍ വിലയിരുത്തും.

സംഭവത്തില്‍ താന്‍ അങ്ങേയറ്റം വേദനിക്കുന്നതായി ഝാന്‍സി ലോക്‌സഭാ എംപി അനുരാഗ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് സദര്‍ എംഎല്‍എ രവി ശര്‍മയും ആശുപത്രിയിലെത്തി.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഡല്‍ഹി വിവേക് വിഹാറിലെ സ്വകാര്യ ആശുപത്രിയിലെ നവജാത ശിശുക്കളുടെ വിഭാഗത്തിലും സമാനമായ രീതിയില്‍ തീപിടുത്തമുണ്ടായിരുന്നു. അന്നുണ്ടായ അപകടത്തില്‍ ആറ് കുഞ്ഞുങ്ങളായിരുന്നു മരിച്ചത്.fire accident in utterpradesh

content; fire accident in utterpradesh

Leave a Reply

Your email address will not be published. Required fields are marked *

×