കനത്ത മഴയെ തുടർന്ന് കിഴക്കൻ സുഡാനിലെ അർബാത്ത് അണക്കെട്ട് തകർന്നു. വെള്ളപ്പൊക്കം 20 ഗ്രാമങ്ങളെ നശിപ്പിക്കുകയും 30 പേരുടെ ജീവനെടുക്കുകയും ചെയ്തു എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. പക്ഷെ യഥാർത്ഥ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കാം എന്ന നിഗമനത്തിലാണ് അധികൃതർ. ആഭ്യന്തരയുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഒരു പ്രദേശത്തെ തകർക്കാൻ പോന്നതാണ് ഈ ദുരന്തം. പോർട്ട് സുഡാനിൽ നിന്ന് 25 മൈൽ (40 കിലോമീറ്റർ) വടക്കാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. Flood surge in Sudan
പ്രദേശം പൂർണ്ണമായും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്ന് സംസ്ഥാനത്തിൻ്റെ ജല അതോറിറ്റി മേധാവി ഒമർ ഈസ ഹാറൂൺ പറഞ്ഞു. കൂടാതെ, വൈദ്യുതി വിതരണവും കുടിവെള്ള പൈപ്പുകളും തകർന്നതായും അദ്ദേഹം അറിയിച്ചു.
150 നും 200 നും ഇടയിൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് സുഡാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ സ്വർണ്ണ ഖനി തൊഴിലാളികളുടെ മൃതദേഹങ്ങളും ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ലിബിയൻ നഗരമായ ഡെർനയിൽ, കൊടുങ്കാറ്റ് അണക്കെട്ടുകൾ തകർക്കുകയും കെട്ടിടങ്ങൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ചെയ്ത ദുരന്തവുമായി ഒമർ ഈസ സംഭവത്തെ താരതമ്യം ചെയ്തു.
50,000 ത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്തു, എന്നാൽ ഈ സംഖ്യയിൽ അണക്കെട്ടിൻ്റെ പടിഞ്ഞാറുള്ള പ്രദേശം മാത്രമേ ഉൾപ്പെടുന്നുള്ളൂ. കിഴക്കുള്ള പ്രദേശം ഇപ്പോഴും എത്തിച്ചേരാനാകാത്ത വിധത്തിലാണ്. രാജ്യത്തിൻ്റെ പ്രധാന ചെങ്കടൽ തുറമുഖവും വിമാനത്താവളവും സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രധാനപ്പെട്ട പോർട്ടിന്റെ സുഡാനിലെ പ്രധാന ജലസ്രോതസ്സായിരുന്നു തകർന്ന അർബാത്ത് അണക്കെട്ട്.
പതിവിൽ നിന്ന് വ്യത്യസ്തമായി ശക്തമായി പെയ്ത കനത്ത മഴയിൽ ചെളി അടിഞ്ഞതാണ് ഡാം തകർന്ന് വീഴാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. 2023 ഏപ്രിലിൽ സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ആഭ്യന്തരയുദ്ധം ആരംഭിച്ച ശേഷം സുഡാനിലെ അണക്കെട്ടുകളും റോഡുകളും പാലങ്ങളും മോശം അവസ്ഥയിലാണ്. യുദ്ധം ആരംഭിച്ചതുമുതൽ, ഇരു വിഭാഗവും സംഘർഷത്തിൽ കേന്ദ്രീകരിക്കുന്നതിനാൽ, രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളെ മോശം സ്ഥിതിയിലാക്കുകയായിരുന്നു.
വെള്ളം കയറിയ വീടുകളിൽ നിന്ന് ചിലർ മലകളിലേക്ക് കയറി രക്ഷപ്പെട്ടതിനാൽ അവിടെ കുടുങ്ങിക്കിടക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാരിൻ്റെ മഴക്കാല ടാസ്‌ക്‌ഫോഴ്‌സ് റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളമുള്ള വെള്ളപ്പൊക്കത്തിൽ 132 പേർ മരണപ്പെട്ടിട്ടുണ്ട്. ഈ വർഷം മഴക്കെടുതിയിൽ 118,000 പേരെ മാറ്റിപ്പാർപ്പിച്ചതായി യുഎൻ വ്യക്തമാക്കി.
content summary; Flood surge in Sudan bursts dam, destroying villages and killing dozens k k k k k k k k k k k k k k k k k k k k k k k k k k k k k k k k kk k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k k