കമ്പനിയിലെ ജീവനക്കാർക്കുള്ള ഓഫീസ് നയങ്ങൾ കർശനമാക്കി ഗൂഗിൾ. കമ്പനിക്ക് 50 മൈൽ ചുറ്റളവിലുള്ള ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം കമ്പനിയിൽ വരണം, അല്ലാത്ത പക്ഷം ജോലി നഷ്ടമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
സെർച്ച്, മാർക്കറ്റിംഗ്, റിസർച്ച്, കോർ എഞ്ചിനീയറിംഗ് ടീമുകളിലെ യുഎസ് ആസ്ഥാനമായുള്ള ജീവനക്കാർക്കായി പ്രത്യേക ചുമതലകളും കമ്പനി പ്രഖ്യാപിച്ചു. ഗൂഗിളിന്റെ പുതിയ നിയമം നോളജ് ആന്റ് ഇൻഫർമേഷൻ വിഭാഗത്തെയാണ് ബാധിക്കുന്നത്. സെർച്ച്, ആഡ്സ്, കൊമേഴ്‌സ്, കോർ എഞ്ചിനീയറിംഗ് ടീമുകൾ എന്നിവയാണ് നോളജ് ആന്റ് ഇൻഫർമേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നത്. സെപ്റ്റംബറോടെ കമ്പനി പറഞ്ഞിരിക്കുന്ന തരത്തിൽ തൊഴിലാളികൾ പെരുമാറണം എന്നാണ് അറിയിച്ചിരിക്കുന്നത്.
ജീവനക്കാർക്കുള്ള ഒരു മെമ്മോയിൽ കമ്പനിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഗൂഗിളിന്റെ നോളജ് ആൻ്റ് ഇൻഫർമേഷൻ ഗ്രൂപ്പിന്റെ തലവനായ നിക്ക് ഫോക്സ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നമ്മളിൽ ഓരോരുത്തരും നമ്മുടെ ഉൽപ്പന്നങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് മെമ്മോയിൽ നിക്ക് ഫോക്സ് അറിയിച്ചു.
മികച്ച പ്രകടനം നടത്തുന്ന ജീവനക്കാർ കമ്പനിയിൽ തുടരണമെന്നും ഫോക്സ് മെമ്മോയിൽ പറയുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ ആവേശഭരിതരാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ സന്തോഷവാന്മാരാണെങ്കിൽ കമ്പനിയുടെ താക്കീത് നിങ്ങൾ സ്വീകരിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു, നിക്ക് ഫോക്സ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
റിമോട്ട് വർക്ക് ഫ്ലെക്സിബിലിറ്റി പരിമിതപ്പെടുത്താനുള്ള ഗൂഗിളിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രഖ്യാപനം. 2025 ഏപ്രിലിൽ നിരവധി ഡിവിഷനുകളിലെ റിമോട്ട് ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാൻ വരാൻ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഗൂഗിൾ ഓഫീസിൽ നിന്ന് 50 മൈലിനുള്ളിൽ താമസം മാറ്റുന്നതിനായി അവരോടെ സ്ഥലംമാറാനുള്ള സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2023 ൽ 12,000 ജോലികൾ വെട്ടിക്കുറച്ച് കൊണ്ടുള്ള പ്രധാന പിരിച്ചുവിടലുകൾക്ക് ശേഷം 2025 ന്റെ തുടക്കം മുതൽ ഗൂഗിൾ വാങ്ങൽ പരിഷ്കാരങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എഐ വികസനത്തിലും അടിസ്ഥാന സൗകര്യ നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ്.
അതേസമയം, ഡീപ്പ് മൈൻഡ്, ഗൂഗിൾ ക്ലൗഡ്, യൂട്യൂബ്, സെൻട്രൽ അഡ്വർടൈസിംഗ് സെയിൽസ് എന്നിവയിലെ ജീവനക്കാർക്ക് പുതിയ നയം ബാധകമല്ല. എന്നാൽ കമ്പനി ഓഫീസുകൾക്ക് സമീപം താമസിക്കുന്ന റിമോട്ട് ജീവനക്കാർക്കായി യൂട്യൂബ് സ്വന്തം ഓഫീസ് റിട്ടേൺ പോളിസി നടപ്പിലാക്കിയിട്ടുണ്ട്.
Content Summary: Follow Rules or Lose the Job: Google Enforces Office Return Policy