മോചനത്തിനായി വലീദ് രാജകുമാരന്‍ മുന്നോട്ട് വച്ച തുക അറ്റോണി ജനറല്‍ അംഗീകരിച്ചിട്ടില്ല. മതിയായ പിഴയല്ല ഇതെന്നാണ് അധികൃതര്‍ പറയുന്നത്.
സൗദി സല്‍മാന്‍ രാജകുമാരന്റെ അഴിമതിവിരുദ്ധ നീക്കത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത് തടവിലാക്കപ്പെട്ട ശതകോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ മോചനത്തിനായി അധികൃതരുമായി വിലപേശല്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ട്. സൗദി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വലീദ് രാജകുമാരന്റെ 17 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് ഒരു ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ) വരുമെന്നാണ് ഫോബ്‌സ് മാഗസിന്‍ പറയുന്നത്. അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കിംഗ്ഡം ഹോള്‍ഡിംഗ് ചെയര്‍മാനും ഉടമയുമാണ് അല്‍ വലീദ് ബിന്‍ തലാല്‍. രാജ്യത്തെ ഏറ്റവും പ്രമുഖരായ ബിസിനസുകാരില്‍ ഒരാള്‍.
മോചനത്തിനായി വലീദ് രാജകുമാരന്‍ മുന്നോട്ട് വച്ച തുക അറ്റോണി ജനറല്‍ അംഗീകരിച്ചിട്ടില്ല. മതിയായ പിഴയല്ല ഇതെന്നാണ് അധികൃതര്‍ പറയുന്നത്. നവംബര്‍ ആദ്യമാണ് അല്‍ വലീദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിയാദിലെ ആഡംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടണിലാണ് താമസിപ്പിച്ചിരിക്കുന്നത്. പണ തട്ടിപ്പ്, കൈക്കൂലി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് അല്‍ വലീദിന്റെ പേരിലുള്ളത്.
സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?
തങ്ങളുടെ ഓഹരി ഉടമകളില്‍ പലരും ഗവണ്‍മെന്റിന് ഓഹരി കൈമാറ്റം ചെയ്യാന്‍ തയ്യാറെടുക്കുന്നതായാണ് സൗദിയിലെ കണ്‍സ്ട്രക്ഷന്‍ വമ്പന്മാരായ ബിന്‍ ലാദന്‍ ഗ്രൂപ്പ് പറയുന്നത്. ഗ്രൂപ്പ് ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദനും കുടുംബാംഗങ്ങളും അഴിമതി വേട്ടയില്‍ തടവിലാക്കപ്പെട്ടിരുന്നു. നവംബര്‍ അവസാനം മിതേബ് ബിന്‍ അബ്ദുള്ള രാജകുമാരന്‍ അധികൃതരുമായി ഒത്തുതീര്‍പ്പിലെത്തി മോചനം നേടിയിരുന്നു. 100 കോടിയിലധികം രൂപ കെട്ടിവച്ചാണ് മിത്തേബ് ബിന്‍ അബ്ദുള്ള മോചിതനായത്.
വായനയ്ക്ക്: https://goo.gl/DTpVEe