June 14, 2025 |
Share on

വീടിന് നേരെ ബോംബെറിഞ്ഞ് അഞ്ച് പേരെ കൊന്നു; ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് ബോംബെറിഞ്ഞവര്‍

2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്ഡെനില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഡേവിഡ് വോറാലാണ് മിഷേല്‍ പിയേഴ്‌സന്റെ വീടിന് നേരെ ബോംബെറിയുക എന്ന ആശയം മുന്നോട്ട് വച്ചതെന്നും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ യുവാവ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും വീടിന് തീപിടിച്ചതിലൂടെ നാല് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുന്നതിന് ഇടയാക്കുകയും ചെയ്ത് യുവാവ് മാഞ്ചസ്റ്ററിലെ കോടതിയില്‍ പറഞ്ഞത് താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ബോംബ് എറിഞ്ഞത് എന്നാണ് ദ ഇന്‍ഡിപ്പെന്‍ഡന്റ് പറയുന്നു. 23കാരനായ സാക് ബോളണ്ട് ആണ് വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വീട്ടില്‍ ആരുമില്ല എന്ന് കരുതിയാണ് ബോംബെറിഞ്ഞത്. കൃത്യം ചെയ്യുന്ന സമയത്ത് വലിയ തോതില്‍ കൊക്കെയ്‌നും മദ്യവും ഉപയോഗിച്ചിരുന്നതായും സാക് ബോളണ്ട് കോടതിയില്‍ പറഞ്ഞു.

2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്ഡെനില്‍ കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഡേവിഡ് വോറാലാണ് മിഷേല്‍ പിയേഴ്‌സന്റെ വീടിന് നേരെ ബോംബെറിയുക എന്ന ആശയം മുന്നോട്ട് വച്ചതെന്നും മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ യുവാവ് പറഞ്ഞു. മിഷേല്‍ പിയേഴ്‌സന്റെ മകന്‍ കയ്‌ലുമായുള്ള ചെറിയൊരു തര്‍ക്കത്തിന്റെ പേരിലാണ് വീടിന് നേരെ ബോംബെറിഞ്ഞത്. സാകിനും ഡേവിഡിനൊപ്പം സാകിന്റെ 20കാരിയായ ഗേള്‍ഫ്രണ്ട് കോര്‍ട്ട്‌നി ബ്രയര്‍ലിയും കേസില്‍ പ്രതിയാണ്. കോര്‍ട്ട്നിയും തങ്ങള്‍ ആരെയും കൊല്ലാന്‍ ഉദ്ദേശിച്ചല്ല ബോംബെറിഞ്ഞത് എന്നാണ് കോടതിയില്‍ പറഞ്ഞത്.

മിഷേല്‍ പിയേഴ്‌സന്‍റെ മക്കളായ 15 വയസുകാരി ഡെമി പിയേഴ്‌സണ്‍, എട്ട് വയസുകാരന്‍ ബ്രാന്‍ഡണ്‍, ഏഴ് വയസുകാരി ലാസി എന്നിവരാണ് തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടി മരിച്ചത്. മിഷേല്‍ പിയേഴ്‌സണേയും ഇളയ മകള്‍ മൂന്ന് വയസുകാരി ലിയയേയും ജീവനോടെ പുറത്തെത്തിക്കാന്‍ കഴിഞ്ഞെങ്കിലും ഇവര്‍ രണ്ട് ദിവസത്തിനകം ഹോസ്പിറ്റലില്‍ വച്ച് മരിച്ചു. മകന്‍ കെയ്ല്‍ പിയേഴ്‌സണും രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×