June 03, 2026 |
Share on

സെനറ്ററെന്ന് പറഞ്ഞ് കൊമേഡിയന്റെ വ്യാജ കോള്‍: ട്രംപ് വിശ്വസിച്ചു; തിരിച്ചുവിളിച്ച് സംസാരിച്ചു

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെനറ്റര്‍ മെനന്‍ഡസിന്റെ അസിസ്റ്റന്റെന്ന് പറഞ്ഞ് ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്‌സന്റില്‍ സംസാരിച്ചു.

സെനറ്റര്‍ റോബര്‍ട്ട് മെനന്‍ഡസ് ആണെന്ന് പറഞ്ഞ് വ്യാജ ഫോണ്‍ കോള്‍ വിളിച്ച് കൊമേഡിയന്‍ ജോണ്‍ മെലിന്‍ഡസ്, യുഎസ് പ്രസിഡനന്റ് ഡൊണാള്‍ഡ് ട്രംപിനെ പറ്റിച്ചു. ട്രംപ് തിരിച്ചുവിളിച്ചു. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലാണ് സംഭവം. ട്രംപുമായുള്ള തന്റെ മൂന്ന് മിനുട്ട് സംഭാഷണത്തിന്റെ റെക്കോഡിംഗാണ് പുറത്തുവിട്ടിരിക്കുന്നത്. കുടിയേറ്റ പ്രശ്‌നം അടക്കമുള്ള വിഷയങ്ങള്‍ ട്രംപ് സംസാരിക്കുന്നു. സുപ്രീം കോടതിയിലേയ്ക്കുള്ള ജഡ്ജി നിയമനം സംന്ധിച്ചുള്ള ആവശ്യത്തോടും ട്രംപ് പ്രതികരിക്കുന്നുണ്ട്. നിരവധി പേരുടെ ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നോമിനിയെ പ്രഖ്യാപിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിന്റെ മരുമകന്‍ ജെറാര്‍ കുഷ്‌നറും മെലിന്‍ഡിസിനെ വിളിച്ചു.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെനറ്റര്‍ മെനന്‍ഡസിന്റെ അസിസ്റ്റന്റെന്ന് പറഞ്ഞ് ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്‌സന്റില്‍ സംസാരിച്ചു. മേയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെ, റഷ്യന്‍ പ്രാങ്ക്സ്റ്റര്‍ ഫോണില്‍ വിളിച്ച് പറ്റിച്ചിരുന്നു. അര്‍മേനിയന്‍ പ്രധാനമന്ത്രിയെന്ന് പറഞ്ഞാണ് പറ്റിച്ചത്. 1995ല്‍ എലിസബത്ത് രാജ്ഞിയെ കാനഡയിലെ റേഡിയ അവതാരകന്‍, കനേഡിയന്‍ പ്രധാനമന്ത്രിയെന്ന് വിളിച്ച് പറ്റിച്ചിരുന്നു.

വായനയ്ക്ക്: https://goo.gl/zhW4wB

Leave a Reply

Your email address will not be published. Required fields are marked *

×