പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച സ്‌പെഷല്‍ കോണ്‍സല്‍ അന്വേഷണം അവസാനിപ്പിക്കണമെന്ന് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. തനിക്ക് നേരെ അന്വേഷണം തിരിയുന്നത് തടയുന്നതിന്റെ ഭാഗമാണ് ആവശ്യം. പ്രസിഡന്റുമായുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്ന് സെഷന്‍ 2017 ആദ്യം തന്നെ ഒഴിവായിരുന്നു. പിന്നീട് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് എസ് മുള്ളര്‍ അന്വേഷണസംഘ തലവനായി നിയമിക്കപ്പെട്ടു. തന്റെ കാംപെയിന്‍ ചെയര്‍മാനും കേസില്‍ ആദ്യം കുറ്റവിചാരണയ്ക്കായി തീരുമാനിക്കപ്പെടുകയും ചെയ്ത പോള്‍ മാന്‍ഫോര്‍ട്ടിന്റെ വിചാരണയുടെ രണ്ടാം ദിവസമാണ് ആവശ്യവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. നികുതി വെട്ടിപ്പും ബാങ്ക് ക്രമക്കേടുകളും സംബന്ധിച്ചതടക്കമുള്ള ആരോപണങ്ങള്‍ പോള്‍ മാന്‍ഫോര്‍ട്ട് നേരിടുന്നുണ്ട്.
സാധാരണ ഗതിയില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇത്തരം അന്വേഷണങ്ങളില്‍ പ്രസിഡന്റുമാര്‍ ഇടപെടാറില്ല. എന്നാല്‍ തനിക്കെതിരെ ആരോപണങ്ങളുയര്‍ന്ന കേസായതിനാല്‍ അസാധാരണമായ തരത്തില്‍ ഇടപെടലുകള്‍ നടത്തുകയാണ് ട്രംപ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കേസ് സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളും ഇടപെടലുകളും സ്‌പെഷല്‍ കോണ്‍സലിന്റെ നിരീക്ഷണത്തിലാണ്.
..This is a terrible situation and Attorney General Jeff Sessions should stop this Rigged Witch Hunt right now, before it continues to stain our country any further. Bob Mueller is totally conflicted, and his 17 Angry Democrats that are doing his dirty work are a disgrace to USA!
— Donald J. Trump (@realDonaldTrump) August 1, 2018
വായനയ്ക്ക്: https://goo.gl/uXFd4d