June 04, 2026 |
Share on

തായ്‌ലാന്റ് ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച റെസ്‌ക്യൂ ടീം ലാവോസിലും (വീഡിയോ)

റെസ്‌ക്യൂ വീഡിയോ കണ്ടവര്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. പതിനായിരത്തിലധികം പേരാണ് സീ നാംനോയ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് മാറിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തായ്‌ലാന്റ് ഗുഹയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച റെസ്‌ക്യൂ ടീം ലാവോസിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയെ ഈ സംഘം രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ഡാം തകര്‍ന്നതിനെ തുടര്‍ന്നാണ് ദക്ഷിണ ലാവോസില്‍ വെള്ളപ്പൊക്കമുണ്ടായത്. ഈ ചെറിയ കുട്ടിയടക്കം 14 പേരെ തായ്‌ലാന്റ് ടീം രക്ഷിച്ചതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെസ്‌ക്യൂ വീഡിയോ കണ്ടവര്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. പതിനായിരത്തിലധികം പേരാണ് സീ നാംനോയ് ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം വീട് വിട്ട് ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്ക് മാറിയതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാവോസില്‍ മതിയായ സംവിധാനങ്ങളില്ലാത്തത് കണക്കിലെടുത്ത് അയല്‍രാജ്യത്തെ സഹായിക്കാനായി തായ്‌ലാന്റ് റെസ്‌ക്യൂ ടീമിനെ അയയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×