മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നകളോട് ശരീരം പ്രതികരിക്കുന്നുണ്ടെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. എസ്‌യുടി ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനു പുറമെ വിഎസിന്റെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏഴംഗ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. നിലവില്‍ 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡയലാസിസിന് അദ്ദേഹത്തെ വിധേയനാക്കുന്നുണ്ട്.
മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം, വൃക്കകളുടെ പ്രവര്‍ത്തനവും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. രക്തസമ്മര്‍ദ്ദം വളരെ താണനിലയിലാണ്. ഇപ്പോള്‍ നല്‍കുന്ന ചികിത്സകളായ സിആര്‍ആര്‍ടി, ആന്റിബയോട്ടിക് എന്നിവയും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിക്കുന്നു. ജൂണ്‍ 23 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അന്നേ ദിവസം മുതല്‍ അദ്ദേഹം അതിതീവ്രപരിചരണ വിഭാഗത്തിലാണ്. വെന്റിലേറ്റര്‍ സപ്പോര്‍ട്ടും അന്നു മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബോബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ സിപിഎം നേതാക്കള്‍ തുടങ്ങിയവര്‍ വിഎസിനെ ആരോഗ്യവിവരം അറിയാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. Former Kerala Chief Minister and veteran CPM leader V.S. Achuthanandan’s health condition is critical
Content Summary; Former Kerala Chief Minister and veteran CPM leader V.S. Achuthanandan’s health condition is critical
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.