ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലേറുകയാണ്. മെഗാ മേക്ക് അമേരിക്ക ഗ്രേറ്റ് ഇവന്റിന് സംഭാവനത്തുക നൽകുന്നതിനായി വമ്പൻ കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. നിരവധി ടെക് ഭീമന്മാരും പ്രമുഖ സോഫ്റ്റ്‌വെയർ, ഓട്ടോമൊബൈൽ കമ്പനികളും റിപ്പബ്ലിക്കൻ നേതാവിൻ്റെ ഉദ്ഘാടന ഫണ്ടിലേക്ക് സംഭാവന നൽകിയതായി റിപ്പോർട്ടുകളുണ്ട്. Trump’s inauguration ceremony
മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ, ട്രംപിന്റെ ഉദ്ഘാടന ചടങ്ങിലേക്കായി 1 മില്ല്യൺ ഡോളറാണ് സംഭാവനയായി നൽകിയത്. സുന്ദർ പിച്ചെയുടെ നേതൃത്വത്തിലുള്ള ഗൂഗിളും 1 മില്ല്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ടുണ്ട്. മൈക്രോസോഫ്റ്റ് , ഊബർ, ഫോർഡ്, ടൊയോട്ട, അഡോബ്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയവർ ട്രംപിൻ്റെ സ്ഥാനാരോഹണ ദിനത്തിൽ സംഭാവന നൽകുന്ന മറ്റ് പ്രധാന കമ്പനികളാണ്. Trump’s inauguration ceremony
കൂടുതൽ വായനക്ക്
Content Summary: From Zuckerberg to Tim Cook, companies that contributed to Trump’s inauguration ceremony
Tim Cook mark Zuckerberg donald trump