January 21, 2025 |

ഭക്ഷ്യ വ്യവസ്ഥയിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോ​ഗത്തിൽ നിയന്ത്രണം വരുത്താനൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) എന്ന പ്രശ്‌നം പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ തീരുമാനം.

മാംസം, പാൽ, കോഴി, മുട്ട, അക്വാകൾച്ചർ തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളിലെ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അതോറിറ്റി കർശനമായ നിർദേശങ്ങൾ പുറത്തിറക്കി, ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് (എഎംആർ) എന്ന പ്രശ്‌നം പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ തീരുമാനം. fssai antibiotic limits food superbugs resistance

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) പുതിയ നിയന്ത്രണങ്ങൾ ആന്റിബയോട്ടിക് അവശിഷ്ടങ്ങളുടെ അനുവദനീയമായ അളവ് കുറയ്ക്കുകയും, നിരീക്ഷണത്തിലുള്ള മരുന്നുകളുടെ പട്ടിക വിപുലീകരിക്കുകയും ചെയ്യുന്നതാണ്. മാറ്റങ്ങൾ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

‘കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കിയാൽ, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. വിവിധ ഭക്ഷ്യ വസ്തുക്കളിലെല്ലാം അവശിഷ്ട, മലിനീകരണ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് ആന്റിമൈക്രോബയൽ പ്രതിരോധത്തെ നേരിടാൻ സഹായിക്കുകയും ചെയ്യും,’ കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സിപിഎ) വർക്കിംഗ് പ്രസിഡന്റ് ജോർജ്ജ് ചെറിയാൻ പറയുന്നു (ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്).

പുതുക്കിയ ചട്ടങ്ങൾ തേൻ ഉൽപാദനത്തിൽ ആന്റിബയോട്ടിക്കുകൾ നിരോധിക്കുകയും ഗോതമ്പ്, ഗോതമ്പ് തവിട്, ബാർലി, റൈ, കാപ്പി എന്നിവയിലെ ഓക്രാടോക്‌സിൻ എ, ഡിയോക്‌സിനിവാലനോൾ തുടങ്ങിയ രാസവസ്തുക്കളുടെ മലിനീകരണ പരിധി പുനഃക്രമീകരിക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ നീക്കം ‘സൂപ്പർബഗുകളുടെ’ വ്യാപനം പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. കാർഷിക മേഖലയിലെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളും ഫംഗസുകളും ശരീരത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. ആന്റിബയോട്ടിക്കുകൾ വളർച്ചാ പ്രമോട്ടറുകളായി ഉപയോഗിക്കുന്നത് ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള സ്‌ട്രെയിനുകളുടെ വികാസത്തിനും പരിസ്ഥിതിയിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വർധവിനും കാരണമാകുന്നു.

 

ഇന്ത്യയിലെ പൊതുജനാരോഗ്യത്തെയും ആന്റിമൈക്രോബയൽ പ്രതിരോധത്തിന്റെ വ്യാപനത്തെയും ബാധിക്കുന്നു

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് അസുഖങ്ങളുണ്ടാകുന്നതിന്റെ ഒരു പ്രാഥമിക ഘടകം. ഭക്ഷണത്തിൽ ആന്റിബയോട്ടിക് അവശിഷ്ടങ്ങളുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്നതിലൂടെ, ഭക്ഷണത്തിലൂടെ ആന്റിബയോട്ടിക്കുകളുടെ അശ്രദ്ധമായ ഉപഭോഗം കുറയ്ക്കാൻ സാധിക്കുന്നു. ഇത് മനുഷ്യരിൽ പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ വികാസത്തിലേക്ക് നയിക്കുന്നു.

 

പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വെല്ലുവിളികൾ

വലിയ രീതിയിൽ ആന്റിബയോട്ടിക് അവശിഷ്ട പരിധികൾ നടപ്പിലാക്കുന്നത് നിരവധി വെല്ലുവിളികളുള്ള ഒരു പ്രക്രിയയാണ്, പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ കാർഷിക വൈവിധ്യമുള്ള ഒരു രാജ്യത്ത്, ഏകീകൃത നിരീക്ഷണത്തിന്റെയും പരിശോധനയുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. പല ചെറുകിട കർഷകർക്കും ഭക്ഷ്യ ഉൽപാദകർക്കും ഈ പുതിയ നിയന്ത്രണങ്ങൾ പാലിക്കാനുള്ള വിഭവങ്ങളോ അറിവോ ഇല്ലാതിരിക്കാനുള്ള സാധ്യതയുണ്ട്.

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് കർഷകരെയും ഭക്ഷ്യ ഉൽപ്പാദകരെയും ബോധവത്കരിക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. പല കർഷകരും ചരിത്രപരമായി ആന്റിബയോട്ടിക്കുകളെ വളർച്ചാ പ്രമോട്ടറുകളായി അല്ലെങ്കിൽ കന്നുകാലികളുടെ ആരോഗ്യത്തിനുള്ള പ്രതിരോധ നടപടികളായി ആശ്രയിക്കുന്നു. ഈ മാതൃക മാറ്റുന്നതിന് വിപുലമായ ബോധവൽക്കരണ പരിപാടികളും പരിശീലന പരിപാടികളും സാമ്പത്തിക പ്രോത്സാഹനങ്ങളും ആവശ്യമാണ്.

Post Thumbnail
ക്യാന്‍സര്‍ കണ്ടെത്താൻ ഇനി ഒരു വിരലടയാളം മാത്രം മതിവായിക്കുക

ഈ വെല്ലുവിളികളെ നേരിടാൻ, ‘ഒരു ബഹുമുഖ സമീപനം’ ആവശ്യമാണ്. മികച്ച രീതികൾ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികളുമായി സർക്കാരിന് സഹകരിക്കാവുന്നതാണ്. മാത്രമല്ല, പ്രീമിയം മാർക്കറ്റുകളിലേക്കോ സബ്‌സിഡിയിലേക്കോ ഉള്ള ആക്‌സസ് പോലെയുള്ള ഒരു റിവാർഡ് സംവിധാനം സൃഷ്ടിക്കുന്നത് പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിന് ആളുകൾക്ക് പ്രോത്സാഹനമാകും.

 

ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരായ പോരാട്ടത്തിൽ കാർഷിക മേഖലയിൽ ആന്റിബയോട്ടിക്കുകൾ നിരോധിക്കുന്നതിന്റെ സ്വാധീനം

കാർഷിക വിളകളുടെയും മറ്റും വളർച്ചാ പ്രമോട്ടറുകളായുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിരോധിക്കുന്നത് പരിസ്ഥിതിയിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. കൃഷിയിൽ ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കുമ്പോൾ, അവ മൃഗങ്ങളുടെ രോഗാണുക്കളിൽ പ്രതിരോധം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മൃഗങ്ങളുടെ അവശിഷ്ടങ്ങളിലെ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ വിസർജ്ജനം ചെയ്യുന്നതിലൂടെ പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഈ അവശിഷ്ടങ്ങൾ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും ഒഴുകുന്നു, പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ പരിണാമത്തിനും വ്യാപനത്തിനും ഇത് കാരണമാകുന്നു. ഡെൻമാർക്ക്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ വളർച്ചാ പ്രമോട്ടർമാരായി ആന്റിബയോട്ടിക്കുകളുടെ നിരോധനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. fssai antibiotic limits food superbugs resistance

content summary; fssai antibiotic limits food superbugs resistance

×