June 14, 2026 |
Share on

എഫ് ടി ഐ ഐ പ്രക്ഷോഭം; ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കും

അഴിമുഖം പ്രതിനിധി എഫ് ടി ഐ ഐ വിദ്യാര്‍ഥികളുടെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രശസ്ത ഡോക്ക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്ട്വര്‍ദ്ധന്‍, ദിബാകര്‍ ബാനര്‍ജി, രാകേഷ് ശര്‍മ്മ അടക്കം പത്ത് ചലചിത്ര പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കും. ഇതിനിടെ പഠിപ്പ് മുടക്ക് സമരത്തില്‍ നിന്നു പിന്‍മാറാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. എന്നാല്‍ ഗജേന്ദ്ര ചൌഹാനെ കാംപസിലേക്ക് കയറ്റില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 139 ദിവസമായി തുടരുന്ന സമരം താത്ക്കാലികമായി അവസാനിപ്പിക്കുകയാണെങ്കിലും ഫാസിസത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഗോവയില്‍ നടക്കുന്ന രാജ്യാന്തര […]

അഴിമുഖം പ്രതിനിധി

എഫ് ടി ഐ ഐ വിദ്യാര്‍ഥികളുടെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രശസ്ത ഡോക്ക്യുമെന്‍ററി സംവിധായകന്‍ ആനന്ദ് പട്ട്വര്‍ദ്ധന്‍, ദിബാകര്‍ ബാനര്‍ജി, രാകേഷ് ശര്‍മ്മ അടക്കം പത്ത് ചലചിത്ര പ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കും. ഇതിനിടെ പഠിപ്പ് മുടക്ക് സമരത്തില്‍ നിന്നു പിന്‍മാറാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. എന്നാല്‍ ഗജേന്ദ്ര ചൌഹാനെ കാംപസിലേക്ക് കയറ്റില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 139 ദിവസമായി തുടരുന്ന സമരം താത്ക്കാലികമായി അവസാനിപ്പിക്കുകയാണെങ്കിലും ഫാസിസത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അടക്കം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.   

Tags:

Leave a Reply

Your email address will not be published. Required fields are marked *

×