April 20, 2025 |

ബോംബെ ഐഐടി കപട ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു; ‘ഗര്‍ഭവിജ്ഞാനെ’തിരെ വിദ്യാര്‍ത്ഥികള്‍

ബോംബെ ഐടിഐയിൽ നടക്കാൻ പോകുന്ന ‘ഗർഭവിജ്ഞാൻ’ പദ്ധതിക്കെതിരെ വലിയ വിമർശനങ്ങൾ

ബോംബെ ഐടിഐയിൽ നടക്കാൻ പോകുന്ന ‘ഗർഭവിജ്ഞാൻ’ പദ്ധതിക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ജനുവരി 18ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന പരിപാടി പരിപാടി പ്രഖ്യാപിച്ചതിന് ശേഷം വിമർശനത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ് ക്യാംപസ്. ഇൻസ്റ്റിറ്റിയൂട്ടിലെ ഒരു വിഭാഗം കുട്ടികളുടെ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. സംസ്‌കൃതി ആര്യഗുരുകുലത്തിൽ നിന്നുള്ള വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കും. ഈ പ്രഖ്യാപനം ക്യാംപസിൽ വലിയ സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. കപട ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന പരിപാടി ചില വിദ്യാർഥികളിൽ ആശങ്ക ജനിപ്പിച്ചു. ശാസ്ത്രവും എഞ്ചിനീയറിങും പോലുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ ഇത്തരം കപടശാസ്ത്രത്തിന്റെ പ്രോത്സാഹനം പേടിപ്പെടുത്തുന്നതാണെന്നും വിദ്യാർഥികൾ വ്യക്തമാക്കുന്നു.

ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ആന്തരികവും ബാഹ്യവുമായ ഗുണങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ, കുട്ടിയുടെ സ്വഭാവ സവിശേഷതകൾ രൂപപ്പെടുത്തുന്നതിൽ പൂർവ്വികരടെ പങ്ക്, ഗർഭകാലത്തെ അമ്മയുടെയും വയറ്റിലുള്ള കുഞ്ഞിന്റെയും ആരോഗ്യം, മാനസികവും ശാരീരികവുമായ തയ്യാറെടുപ്പിന്റെ പ്രാധാന്യം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പരിപാടി എന്ന് പ്രമോഷണൽ മെയിലിലൂടെ വ്യക്തമാകുന്നു. ‘ഗർഭസംസ്‌കർ’ എന്ന പരിപാടി ഗർഭകാലത്ത് കൃത്യമായ പരിചരണം എത്രത്തോളം പ്രധാനമാണെന്നും സെഷനിലൂടെ ചർച്ച ചെയ്യും. ഗവേഷകർ, ചെറുപ്പക്കാർ, മാതാപിതാക്കൾ തുടങ്ങി ആർക്ക് വേണമെങ്കിലും ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.

ഐഐടി ബോംബെ പോലെ വളരെ വിശ്വാസ്യതയുള്ള ഒരു എഞ്ചിനിയറിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കലാകുമെന്ന ഒരു കൂട്ടം വിദ്യാർഥികളുടെ വാദമാണ് വിവാദമുണ്ടാകാൻ കാരണമായത്. ജോലി സ്ഥലങ്ങളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിന് ജെൻഡർ സെൽ സംഘടിപ്പിച്ച ഒരു പ്രസംഗം ഇൻസ്റ്റിറ്റിയൂട്ട് അടുത്തിടെ റദ്ദാക്കിയിരുന്നു, ഇതിന് പകരം മറ്റ് സംഭാഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു ഇതും സംവാദത്തിലേക്കുള്ള വഴി തെളിച്ചു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റയും പേരിൽ അശാസ്ത്രീയമായ അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് ഒരു മോശം സന്ദേശം നൽകാൻ കാരണമാകുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനപ്പെട്ട സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ച റദ്ദാക്കുകയും അശാസ്ത്രീയ രീതികളിൽ വേരൂന്നിയ പരിപാടി നടത്തുകയും ചെയ്യുന്നതിൽ തങ്ങൾക്കുള്ള നിരാശ വിദ്യാർഥികൾ പങ്കുവെച്ചു. ”ഒരു വശത്ത് ജോലി ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അടയാളപ്പെടുത്തുന്നതിനെ തടയുന്ന ഇൻസ്റ്റിറ്റിയൂഷൻ മറുവശത്ത് ശാസ്ത്രത്തിന്റെ മറവിൽ ഗർഭധാരണത്തെക്കുറിച്ചുള്ള കപടശാസ്ത്രം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.” ഐഐടിയിലെ ഒരു വിദ്യാർത്ഥി പറഞ്ഞു.

പരിപാടി സംഘടിപ്പിച്ചത് സംസ്‌കൃത സെല്ലാണെന്നും ആയുർവേദത്തിൽ നൈപുണ്യമുള്ള ഒരു വ്യക്തിയാണ് നയിക്കുന്നതെന്നുമാണ് ഇൻസ്റ്റിറ്റിയൂഷനിലെ ഉദ്യോഗസ്ഥൻ ഇതിനോട് പ്രതികരിച്ചത്. നൂറ്റാണ്ടുകളുടെ അനുഭവത്തെ ആധാരമാക്കി, ആയുർവേദത്തിലൂടെ ആരോഗ്യകരമായ ഗർഭധാരണത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഗർഭവിഗ്യൻ എന്താണെന്നാണ് ഇവിടെ വ്യക്തമാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content summary; garbhavigyan event at bombay iit, students says that pseudoscience

Leave a Reply

Your email address will not be published. Required fields are marked *

×