June 16, 2026 |
Share on

ആ ബാസ്റ്റാർഡുകളെ ഷണ്ഡീകരിക്കണമെന്ന് ഗീതു മോഹന്‍ദാസ്

ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് ഗീതു സംഭവത്തിലെ തന്റെ രോഷം വെളിപ്പെടുത്തിയത്

നടി ഭാവനയെ ആക്രമിച്ചവരെ ഷണ്ഡീകരിക്കല്‍ മാത്രമാണ് താന്‍ കാണുന്ന ശിക്ഷയെന്ന് പ്രമുഖ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് ഗീതു സംഭവത്തിലെ തന്റെ രോഷം വെളിപ്പെടുത്തിയത്.

ഭാവന നേരിടേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ അനുഭവം എനിക്കോ നിങ്ങള്‍ക്കോ നേരിടേണ്ടി വന്നേക്കാമെന്നും അപ്പോള്‍ മാത്രമാണ് നാം നമ്മുടെ ഉള്‍ക്കരുത്ത് തിരിച്ചറിയൂവെന്നും ഗീതു പറയുന്നു. വിവരം അറിഞ്ഞ് എല്ലാവരെയും പോലെ തന്റെയും ഹൃദയം തകര്‍ന്നുപോയി. ‘ഞാന്‍ എന്റെ പാവക്കുട്ടിയെ, അവളുടെ ധൈര്യത്തില്‍ അഭിനന്ദിക്കുന്നു. നീയൊരു ഇരയല്ല. എന്റെ കണ്ണുകളില്‍ നീ ധൈര്യത്തിന്റെ പര്യായമാണ്. എല്ലാ മാധ്യമ പ്രവര്‍ത്തകരോടും എനിക്ക് ഒരു അഭ്യര്‍ത്ഥനയേ ഉള്ളൂ. തൂലിക നിങ്ങളുടെ ശക്തിയാണ്, അതിനെ ദുരുപയോഗം ചെയ്യാതെ ഉത്തരവാദിത്വത്തോടെ പെരുമാറുക. ആ ബാസ്റ്റാർഡുകളെ ഷണ്ഡീകരിക്കല്‍ എന്ന ഒരേയൊരു ശിക്ഷ മാത്രമേ ഞാന്‍ ഇവിടെ കാണുന്നുള്ളൂ’. ഗീതു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×