June 26, 2026 |
Share on

ബീഫ് ഉപേക്ഷിക്കൂ: ആര്‍എസ്എസിന്റെ മുസ്ലിം സംഘടനയുടെ ആഹ്വാനം

അഴിമുഖം പ്രതിനിധി ഹൈഡ്രജന്‍, ആറ്റം ബോംബുകളെ നിഷ്ഫലമാക്കുന്നതിന്‌ പശുവിന്റെ ചാണകത്തെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസിന്റെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഇന്ത്യയിലെ മുസ്ലിംങ്ങളെ ബീഫ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഇറക്കിയ ‘പശുവും ഇസ്ലാമും; എന്ന ലഘുലേഖയിലാണ് ഈ വാദമുള്ളത്. പശുവിന്റെ ചാണകം മെഴുകിയ സ്ഥലത്ത് റേഡിയോ ആക്ടിവിറ്റി ബാധിക്കുകയില്ല. ഇത്തരം ‘ശാസ്ത്രീയ അവകാശവാദങ്ങളെ’ കൂടാതെ ഈ ബുക്ക് ബീഫ് ഉപയോഗിക്കാതിരിക്കുന്നതിന് മതപരവും ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍ നിന്നും പ്രശസ്തരായ മുസ്ലിം […]

അഴിമുഖം പ്രതിനിധി

ഹൈഡ്രജന്‍, ആറ്റം ബോംബുകളെ നിഷ്ഫലമാക്കുന്നതിന്‌ പശുവിന്റെ ചാണകത്തെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ആര്‍എസ്എസിന്റെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്. ഇന്ത്യയിലെ മുസ്ലിംങ്ങളെ ബീഫ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഇറക്കിയ ‘പശുവും ഇസ്ലാമും; എന്ന ലഘുലേഖയിലാണ് ഈ വാദമുള്ളത്. പശുവിന്റെ ചാണകം മെഴുകിയ സ്ഥലത്ത് റേഡിയോ ആക്ടിവിറ്റി ബാധിക്കുകയില്ല. ഇത്തരം ‘ശാസ്ത്രീയ അവകാശവാദങ്ങളെ’ കൂടാതെ ഈ ബുക്ക് ബീഫ് ഉപയോഗിക്കാതിരിക്കുന്നതിന് മതപരവും ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍ നിന്നും പ്രശസ്തരായ മുസ്ലിം കവികളുടെ രചനകളില്‍ നിന്നും ഖുറാനില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ പറയുന്ന ലഘുലേഖ എടുത്ത് പറയുന്നുണ്ട്. ബീഫ് കഴിക്കാതിരുന്നാല്‍ മത വിശ്വാസങ്ങള്‍ തമ്മിലെ ഐക്യത്തിന് ഗുണകരമാകുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×