April 19, 2025 |

ദേവി ആവശ്യപ്പെട്ടു ബാബ അമ്പലം കെട്ടി

സർക്കാർ ഭൂമിയിൽ 16,500 അടി ഉയരത്തില്‍ ക്ഷേത്രം നിർമ്മിച്ച് ആൾ ദൈവം

ഹത്രാസിൽ ആൾ ദൈവത്തെ കാണാനെത്തിയ 100-ലധികം ആളുകൾ തിക്കിലും തിരക്കിലുംപ്പെട്ട് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ച്ചയാണ്. സത്‌സംഗമെന്ന പരിപാടിക്ക് രണ്ടര ലക്ഷത്തോളം വിശ്വാസികളെ കൂട്ടിയ ഭോലെ ബാബ അഥവ നാരായൺ സാകർ വിശ്വ ഹരി എന്ന സൂരജ് പാൽ സിംഗ് തന്റെ അനുയായികൾക്കിടയിൽ നേടിയെടുത്തിരിക്കുന്നത് അമാനുഷിക പരിവേഷമായിരുന്നു. 121 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംഭവിച്ചതുപോലും ബാബയോടുള്ള അന്ധമായ ആരാധനയിൽ നിന്നാണ്. ഭോലെ ബാബ തന്റെ പ്രഭാഷണം അവാസാനിപ്പിച്ച് മടങ്ങും നേരം, അദ്ദേഹത്തിന്റെ വാഹനം പോകുന്ന പാതയിലെ പൊടിയും മണ്ണും ശേഖരിക്കാൻ വേണ്ടി തിക്കും തിരക്കും കൂട്ടിയതിന്റെ ഫലമായിരുന്നു ആ ദുരന്തം. വാർത്തകളിൽ ഭോലെ ബാബ നിറഞ്ഞു നിന്ന് ദിവസങ്ങൾ പിന്നിടും മുൻപ് മറ്റൊരു ആൾദൈവം കൂടി വിവാദം സൃഷ്ട്ടിച്ചിരിക്കുകയാണ്.godman builds temple

സുന്ദര് ദുംഗ ഹിമാനിയിൽ 5,000 മീറ്ററിലധികം (16,500 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഭൂമിയിൽ അനധികൃതമായി ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് ആൾദൈവം. പരിസ്ഥിതി ലോല പ്രദേശത്ത്  ക്ഷേത്രം പണിയാൻ ദൈവം നിർദേശം നൽകിയതായി ബാബ യോഗി ചൈതന്യ ആകാശ് അവകാശപ്പെടുന്നു. നിലവിൽ പ്രാദേശിക ഭരണകൂടം വിഷയം അന്വേഷിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ (ടിഒഐ) റിപ്പോർട്ട് ചെയ്യുന്നു. കൈയേറ്റം പരിശോധിക്കാൻ ഒരു സംഘം ഉടൻ സ്ഥലം സന്ദർശിക്കും.

ക്ഷേത്ര നിർമ്മാണത്തിന് തന്നെ പിന്തുണയ്ക്കാൻ ബാബ ഗ്രാമവാസികളെ പ്രേരിപ്പിച്ചതായി പ്രദേശവാസിയായ മഹേന്ദ്ര സിംഗ് ധാമി പറയുന്നു. ”അദ്ദേഹം ഞങ്ങളോട് പറഞ്ഞത് ഭഗവതി തൻ്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദേവി കുണ്ഡിൽ ക്ഷേത്രം പണിയാൻ ആവശ്യപെട്ടെന്നാണ്. തീർത്ഥാടകരുടെയും നാട്ടുകാരുടെയും പുണ്യസ്ഥലമായി കരുതുന്ന ദേവി കുണ്ഡ് ഇയ്യാൾ തന്റെ നീന്തൽക്കുളമാക്കി മാറ്റി. പലപ്പോഴും അയാൾ അവിടെ കുളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ ഇയാൾ എല്ലാത്തിനെയും അപമാനിക്കുകയാണ്. അതിൽ യാതൊരു സംശയവുമില്ല. ”ധാമി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. godman builds temple

മറ്റൊരു പ്രദേശവാസിയായ പ്രകാശ് കുമാർ ടിഒഐയോട് പറഞ്ഞു, “ഇത് ദൈവനിന്ദയാണ്. നൂറ്റാണ്ടുകളായി, ഞങ്ങളുടെ ദേവതകൾ 12 വർഷം കൂടുമ്പോൾ ഈ കുണ്ഡ് സന്ദർശിക്കാറുണ്ട്. ഇപ്പോൾ, ഈ ആൾ ദൈവം ബാബ ഗ്രാമീണരെ തെറ്റിദ്ധരിപ്പിക്കുകയും നമ്മുടെ പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി ഈ ക്ഷേത്രം പണികഴിപ്പിച്ചു. അനധികൃത നിർമാണത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈയേറ്റം നീക്കുന്നതിനും യോഗി ചൈതന്യയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതിനുമായി വനംവകുപ്പ്, പോലീസ്, റവന്യൂ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം ഉടൻ ദേവികുണ്ടിലെത്തുമെന്ന് കാപ്‌കോട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അനുരാഗ് ആര്യ പറഞ്ഞു. ഈയടുത്താണ് താൻ ഈ വിഷയത്തെ കുറിച്ച് അറിഞ്ഞതെന്നും ആര്യ പറഞ്ഞു.

”ക്ഷേത്ര നിർമ്മാണത്തെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരു സംഘത്തെ അയക്കുന്നുണ്ട് ” ഗ്ലേസിയർ റേഞ്ചിലെ റേഞ്ചർ എൻ ഡി പാണ്ഡെ കൂട്ടിച്ചേർത്തു. സെൻസിറ്റീവ് സോണുകളിൽ സംസ്ഥാനം വലിയ തോതിലുള്ള കയ്യേറ്റ വിരുദ്ധ കാമ്പയിൻ നടത്തുന്നുണ്ട്. പക്ഷെ ബാബയുടെ ഈ അനധികൃത നിർമ്മാണം ഇൻ്റലിജൻസ്, എൻഫോഴ്‌സ്‌മെൻ്റ് വിഭാഗങ്ങളുടെ വീഴ്ച്ചയെയാണ് എടുത്തുകാണിക്കുന്നത്. സെൻസിറ്റീവായ പ്രദേശങ്ങളിൽ വ്യക്തികൾക്ക് എളുപ്പത്തിൽ അനധികൃതമായി കയ്യേറുന്നത് നാട്ടുകാരിലും ഉദ്യോഗസ്ഥർക്കിടയിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. godman builds temple

Content summary; A Self-styled godman builds a temple at 16,500 feet on Uttarakhand glacier on ‘divine instructions’

Leave a Reply

Your email address will not be published. Required fields are marked *

×