June 13, 2026 |
Share on

ഗോകുലം എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ദുല്‍ഖറും കമല്‍ഹാസനും?

മലപ്പുറം ആസ്ഥാനമായിട്ടുള്ള ക്ലബ്ബില്‍ വിദേശതാരങ്ങളും എത്തുന്നുണ്ട്.

കേരളത്തില്‍ പുതിയതായി തുടങ്ങുന്ന ഫുട്ബോള്‍ ക്ലബ്ബായ ഗോകുലം എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ദുല്‍ഖര്‍ സല്‍മാനും കമല്‍ഹാസനും എത്തിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് താരങ്ങളുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.

മലപ്പുറം ആസ്ഥാനമായിട്ടുള്ള ക്ലബ്ബില്‍ വിദേശതാരങ്ങളും എത്തുന്നുണ്ട്. ആദ്യ വിദേശ റിക്രൂട്ട്‌മെന്റായി അഫ്ഗാന്‍ താരം ബദര്‍ ഖെയ്‌ലുമായി ക്ലബ്ബ് കരാറായി. കൂടാതെ ടെക്നിക്കല്‍ ഡയറക്ടറായി ഇന്ത്യന്‍ ക്ലബ് ഫുട്ബോളിലെ മുന്‍ താരം നൈജീരിയന്‍ സ്ട്രൈക്കര്‍ ചീമ ഒക്കോരിയെ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ക്ലബ്ബിന്റെ റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായിട്ടായിരിക്കും ഒക്കോരിയെ നിയമിക്കുക. ടീം പ്രഖ്യാപനം അടുത്തമാസം പകുതിയോടെ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ആഫ്രിക്കന്‍, ഘാന താരങ്ങള്‍ കൂടി ടീമിലെത്തുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

×