കേരളത്തിൽ ‘പഴംപൊരി’, ‘ഏത്തക്കാപ്പം’, വാഴക്കാപ്പം’ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന പ്രിയപ്പെട്ട ഭക്ഷണത്തിന് ഇപ്പോൾ 18% ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുകയാണ്. പഴംപൊരിയുടെ ബന്ധുവായ ഉണ്ണിയപ്പത്തിനുമുണ്ട് 5% ജിഎസ്ടി.
പഴംപൊരി, അട, വട, കൊഴുക്കട്ട തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗതമായ ലഘുഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്നത് ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചറിന്(എച്ച്എസ്എൻ) കീഴിൽ തരംതിരിച്ചിട്ടുണ്ടെന്ന് ബേക്കേഴ്‌സ് അസോയസിയേഷൻ കേരള വ്യക്തമാക്കുന്നു.
ഓരോ സാധനങ്ങൾക്കും അതിന്റെ നികുതി നിരക്ക് നിശ്ചയിക്കുന്ന എച്ച്എസ്എൻ കോഡുണ്ട്. ഓരോ രാജ്യത്തെയും നികുതി നിയമങ്ങൾ നിശ്ചയിക്കാൻ അതാത് രാജ്യങ്ങൾക്ക് കഴിയും. ഇന്ത്യയിൽ ജിഎസ്ടി കൗൺസിലാണ് ഈ നിരക്കുകൾ തീരുമാനിക്കുന്നത്.
പല മധുരപലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് നികുതി ചുമത്തുന്നതെന്നാണ് ബേക്ക്‌സ് പ്രസിഡന്റ് കിരൺ എസ് പാലക്കൽ പറയുന്നു.
മലബാർ പൊറോട്ട അപ്പത്തിന് സമാനമാണെന്നതിനാൽ 18% നികതി ചുമത്താൻ കഴിയില്ലെന്നും പകരം 5% നികുതി ഏർപ്പെടുത്തണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
പരമ്പരാഗത മധുരപലഹാരങ്ങളുടെയും ലഘുഭക്ഷണങ്ങളുടെയും നികുതി 18% ൽ നിന്ന് 5% ആയി കുറച്ചു. ഉണ്ണിയപ്പം, നെയ്യപ്പം, കിണ്ണത്തപ്പം, കലത്തപ്പം, അരിയുണ്ട, അവൽ വിളയിച്ചത് എന്നിവയെല്ലാം വറുത്ത അരിയും ശർക്കരയും ഉപയോഗിച്ച് ഉണ്ടാക്കുന്നവയായതിനാലാണ് തീരുമാനം.
content summary; GST Rates Hiked for Kerala Snacks, especially Pazhampori.