ഗുജറാത്തില്‍ പാലം തകര്‍ന്ന് 12 പേര്‍ മരിക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥ. ബുധനാഴ്ച്ച തകര്‍ന്ന മുജ്പുര്‍-ഗംഭീര പാലം അപകടാവസ്ഥയിലാണെന്ന് ഗുജറാത്ത് റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ്(ആര്‍ ആന്‍ഡ് ബി) വഡോദര സെക്ഷനില്‍ പല തവണ മുന്നറിയിപ്പ് കിട്ടിയതായിരുന്നു. പാലത്തില്‍ അസാധാരണ കുലുക്കം അനുഭവപ്പെടാറുണ്ടെന്നും, അപകടാവസ്ഥയിലാണ് പാലമെന്നൊക്കെ നാട്ടുകര്‍ അറിയിച്ചിരുന്നുവെങ്കിലും ആര്‍ ആന്‍ഡ് ബിക്കാര്‍ അനങ്ങിയില്ല. അതിന്റെ ദുരന്തഫലമായിരുന്നു 43 വര്‍ഷം പഴക്കമുള്ള പാലത്തില്‍ ഉണ്ടായ ദുരന്തം.
2022 ഓഗസ്റ്റ് നാലിന് പാലത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഔദ്യോഗികമായി കത്ത് അയച്ചിരുന്നുവെന്നും എന്നാല്‍ ആര്‍ ആന്‍ഡ് ബിക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് മജ്പുരില്‍ നിന്നുള്ള വഡോദര ജില്ല പഞ്ചായത്തംഗം ഹര്‍ഷദ്‌സിന്‍ഹ് പാര്‍മര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ മനസിലായത്, പാര്‍മര്‍ അയച്ച കത്ത് ജില്ലാ കളക്ടറുടെ അഡീഷണല്‍ ചിറ്റ്‌നിസ് (റവന്യൂ ഓഫീസര്‍) അന്നത്തെ ആര്‍ ആന്‍ഡ് ബി വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അയച്ചിരുന്നുവെന്നാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രധാനമായ ഒരു കാര്യം കൂടി പറയുന്നുണ്ട്. അവര്‍ ഇപ്പോഴത്തെ ആര്‍ ആന്‍ഡ് ബി എക്‌സിക്യൂട്ടിവിനെ ബന്ധപ്പെട്ടിരുന്നു. അയാള്‍ പറയുന്നത്, പാലത്തെക്കുറിച്ചുള്ള അവരുടെ പരിശോധനയില്‍(റിപ്പോര്‍ട്ടില്‍) വലിയ കേടുപാടുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ്. അതിന് തകര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. ബെയറിംഗ് കോട്ടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണി നടത്തിയിരുന്നു എന്നൊക്കെയാണ്.
എന്നാല്‍ കോണ്‍ഗ്രസ് അംഗം കൂടിയായ പഞ്ചായത്ത് അംഗം പാര്‍മറിന്റെ കത്തില്‍ പാലത്തിന്റെ ജീര്‍ണാവസ്ഥയെ കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. സൈറ്റ് പരിശോധിക്കണമെന്നും, പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സൂക്ഷ്മപരിശോധന നടത്തണമെന്നും ഇതിനെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി പരസ്യപ്പെടുത്തണമെന്നും കത്തില്‍ പറയുന്നുണ്ട്. 2021ല്‍, മല്‍ഭാഗത്ത് പലയിടത്തും വിടവുകള്‍ രൂപപ്പെട്ടതോടെ പാലത്തിന് ബലക്ഷയം സംഭവിച്ചു. സ്ലാബുകള്‍ക്കിടയിലുള്ള വിടവുകളിലൂടെ താഴെയുള്ള നദി കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ ആര്‍ ആന്‍ഡ് ബി വകുപ്പ് മേല്‍ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തി വിടവുകള്‍ അടയ്ക്കുക മാത്രമാണ് ചെയ്തത്. 2022 മുതല്‍, പാലത്തില്‍ അസാധാരണമായ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഭാരമേറിയ വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഭയം തോന്നുമായിരുന്നു, പാര്‍മറിന്റെ കത്തില്‍ പറയുന്ന കാര്യങ്ങളാണ്.
ബുധനാഴ്ച്ച രാവിലെയാണ് ദുരന്തം സംഭവിച്ചത്. നദിയുടെ ആഴം കുറഞ്ഞ ഭാഗത്താണ് പാലം തകര്‍ന്നു വീണതെന്നതിനാലാണ് വലിയ ദുരന്തത്തിലേക്ക് പോകാതിരുന്നത്. Gujarat Bridge collapse 12 dead, The disaster was the negligence of the authorities
Content Summary; Gujarat Bridge collapse 12 dead, The disaster was the negligence of the authorities
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.