പാതിവില തട്ടിപ്പ് കേസില്‍ മൊഴി എടുക്കാന്‍ വിളിപ്പിച്ചതിന് പിന്നാലെ ദുബായിലേക്ക് കടന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ അറസ്റ്റിന് പിന്നാലെ രാധാകൃഷ്ണനോട് മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദേശയാത്ര.half price scam; bjp leader an radhakrishnan leaves for dubai
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് രാധാകൃഷ്ണനോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കിയത്. ഈ ആഴ്ച രാധാകൃഷ്ണന്റെ മൊഴി എടുക്കാനിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ‘സൈന്‍’ സംഘടന വഴി തട്ടിപ്പിന് ഇരയായവര്‍ക്ക് പണമോ വാഹനമോ തിരികെ നല്‍കുന്നതിനായി പണം കണ്ടെത്തുന്നതിനാണ് നിലവിലെ വിദേശയാത്ര എന്നാണ് രാധാകൃഷ്ണന്റെ വിശദീകരണം.
കോണ്‍ഫെഡറേഷന്റെ സഹായത്തോടെ എഎന്‍ രാധാകൃഷ്ണന്റെ സംഘടനയായ ‘സൈന്‍’ പാതിവിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കിവന്നിരുന്നു. പാതിവില പദ്ധതിയില്‍ പെടുത്തി 5,620 വാഹനങ്ങളാണ് ‘സൈന്‍’ ന് ലഭിച്ചത്. ഇനി അഞ്ച് ശതമാനം വാഹനമായിരന്നു ലഭിക്കാന്‍ ഉണ്ടായിരുന്നതെന്നും അതിന്റെ ചുമതല താന്‍ ഏറ്റെടുക്കുമെന്നുമായിരുന്നു രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്.
ആനന്ദകുമാറും എഎന്‍ രാധാകൃഷ്ണനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നും പരിശോധനകള്‍ നടക്കുന്നുണ്ട്. പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തുകൃഷ്ണനൊപ്പം ആനന്ദകുമാറും എഎന്‍ രാധാകൃഷ്ണനും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പാതിവില പദ്ധതിയുടെ വിശദവിവരങ്ങളും ചിത്രങ്ങളും എഎന്‍ രാധാകൃഷ്ണന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നല്‍കിയിരുന്നു. ഇതും സാധാരണക്കാരായ ജനങ്ങളില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിരുന്നു.
അനന്തുകൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എഎന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ ‘സൈന്‍’ 42 കോടി രൂപ നല്‍കിയിരുന്നതിന്റെ ബാങ്ക് രേഖകളും നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ സായി ഗ്രാം ചെയര്‍മാന്‍ ആനന്ദകുമാറാണ് സിഎസ്ആര്‍ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയതെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്. ‘സൈന്‍’ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്നുമാണ് രാധാകൃഷ്ണന്‍ പറഞ്ഞത്.
ഫെബ്രുവരി ഒന്നിനായിരുന്നു പാതിവില തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ അറസ്റ്റിലായതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പല രാഷ്ട്രീയ പ്രമുഖരും പാതിവില തട്ടിപ്പില്‍ തനിക്ക് ഒപ്പം പങ്കാളികളായിരുന്നുവെന്നായിരുന്നു അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നത്.
രാഷ്ട്രീയ പ്രമുഖരുടെ പങ്കാളിത്തം ശരിവയ്ക്കുന്ന തരത്തിലാണ്, കേസ് നടന്ന് ഒരു മാസം പിന്നിട്ട ശേഷമുള്ള ആനന്ദകുമാറിന്റെ അറസ്റ്റ്. കേസിന്റെ തുടക്കം മുതല്‍ ആനന്ദകുമാറിന്റെ പേര് ഉയര്‍ന്ന് കേട്ടിട്ടും അദ്ദേഹത്തിന്റെ അറസ്റ്റ് വൈകിയതിന്റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. ആനന്ദകുമാറിനെ മനപൂര്‍വം കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങളും ഇതിനോടകം ഉയര്‍ന്നിരുന്നു. കേസിലെ രണ്ടാം പ്രതിയായ ആനന്ദകുമാറിനെ റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മാര്‍ച്ച് 26 വരെയാണ് റിമാന്‍ഡ് കാലാവധി.half price scam; bjp leader an radhakrishnan leaves for dubai
Content Summary: half price scam; bjp leader an radhakrishnan leaves for dubai