June 16, 2026 |
Share on

ജീവിച്ചിരിക്കുന്ന അവസാനത്തെ അമേരിക്കന്‍ ബന്ദിയെ മോചിപ്പിച്ച് ഹമാസ്

ഗാസയുടെ അവസ്ഥയില്‍ അമേരിക്കന്‍ ഇടപെടല്‍ പ്രതീക്ഷിച്ചാണ് മോചനം

ഗാസയില്‍ തടവിലാക്കിയിരുന്ന ജീവിച്ചിരിക്കുന്നവരിലെ അവസാനത്തെ അമേരിക്കന്‍ പൗരനായ സൈനികന്‍ ഏഡന്‍ അലക്‌സാണ്ടറെ ഹമാസ് മോചിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനും ശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുന്നതിനുമുള്ള ‘സദ്ഭാവനയോടെയുള്ള നടപടി’ എന്നാണ് ഹാമിസിന്റെ നടപടിയെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

2023 ഒക്ടോബര്‍ 7 ന് ആര്‍മി ബേസില്‍ നിന്നാണ് ഏഡന്‍ അലക്‌സാണ്ടറെ ഹമാസ് പിടികൂടുന്നത്. 584 ദിവസമായി അവരുടെ തടവില്‍ കഴിയുകയായിരുന്നു എഡാന്‍. ഇസ്രായേല്‍ പ്രതിരോധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഇരട്ട പൗരനായ 20 കാരനായ ഏഡന്‍ അലക്‌സാണ്ടറിന്റെ മോചനം അമേരിക്കയും ഹമാസും തമ്മില്‍ നേരിട്ട് നടത്തിയ നയതന്ത്രത്തിന്റെ ഭാഗമായാണ് സംഭവിച്ചിരിക്കുന്നത്. പ്രായോഗിക ഏകോപനത്തിനപ്പുറം ഇസ്രായേലിന്റെ പങ്കാളിത്തം ഇക്കാര്യത്തില്‍ ധികമായി ഉണ്ടായിട്ടില്ല.

ഔദ്യോഗിക വെടിനിര്‍ത്തല്‍ നിലവില്‍ ഇല്ലാതിരുന്നിട്ടും, ഏഡന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് ഇസ്രയേല്‍ തങ്ങളുടെ ആയുധങ്ങളെ നിശബ്ദമാക്കിയിരുന്നു. ഏഡന്റെ നമോചിപ്പിക്കുന്നതിന് ഹമാസിനെ നിര്‍ബന്ധിതരാക്കിയത് ഗാസയുടെ നിലവിലെ അവസ്ഥയാണ്. ഇസ്രയേലിന്റെ ആഴ്ച്ചകള്‍ നീണ്ട ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ അരലക്ഷത്തിലധികം മനുഷ്യര്‍ കൊടിയ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അവസ്ഥ അമേരിക്ക ഇടപെട്ട് ലഘൂകരിക്കുമെന്ന വിശ്വാസമാണ് ഹമാസിന്.

യുഎസ് ഭരണകൂടവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്, വെടിനിര്‍ത്തല്‍ നിലവില്‍ വരുത്തുന്നതിനും, അതിര്‍ത്തികള്‍ തുറക്കുന്നതിനും, ഗാസയിലെ ജനങ്ങള്‍ക്ക് സഹായവും ആശ്വാസവും എത്തിക്കുന്നതിനുമായി’ അലക്‌സാണ്ടറെ മോചിപ്പിച്ചു എന്നാണ് ഹമാസ് പ്രസ്താവനയില്‍ പറയുന്നത്. ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ പറയുന്നുണ്ട്.

മുഖംമൂടി ധരിച്ച ഹമാസ് അംഗങ്ങള്‍ ഏഡനെ ഒരു റെഡ് ക്രോസ് ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. കൈമാറ്റം നടക്കുന്ന സമയത്ത് ഏഡന്‍ സിവിലിയന്‍ വസ്ത്രത്തിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഇസ്രായേലിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ അമേരിക്കയില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ കുടുംബം ഏഡനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

തന്നെയും മറ്റു ബന്ദികള്‍ക്കൊപ്പം ഒരു തുരങ്കത്തിനുള്ളിലെ ഒരു കൂട്ടില്‍ കൈകള്‍ ബന്ധിച്ചാണ് പാര്‍പ്പിച്ചിരുന്നതെന്ന് ഇസ്രയേലി സൈനികരോട് ഏഡന്‍ തന്റെ അനുഭവം പങ്കുവച്ചതായാണ് ഇസ്രായേലിന്റെ കാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ ഏഡന്റെ മോചനത്തിലുള്ള സന്തോഷം ട്രംപ് പങ്കുവച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്ന അവസാനത്തെ അമേരിക്കന്‍ ബന്ദിയായ ഏഡന്‍ അലക്‌സാണ്ടറെ മോചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! എന്നാണ് ട്രംപ് എഴുതിയത്. Edan Alexander, the last living American hostage, is being released by hamas

Content Summary; Edan Alexander, the last living American hostage, is being released by hamas

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×