June 26, 2026 |
Share on

ദോഹയിൽ ഇസ്രയേൽ ആക്രമണം, ലക്ഷ്യമിട്ടത് ഹമാസ് നേതാക്കളെ

ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്

ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതൃത്വത്തിനെതിരെ ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ദോഹയിൽ സ്ഫോടന ശബ്ദം കേട്ടതായും പുക ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇസ്രായേലി സൈന്യവും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ചേർന്നാണ് ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തെ ഖത്തർ അപലപിച്ചിട്ടുണ്ട്.

ദോഹയിലെ ഹമാസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് സമീപം പത്തോളം സ്ഫോടനങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിലുള്ള ഹമാസ് നേതാക്കളെ വകവരുത്താൻ ലക്ഷ്യമിട്ട് ഇസ്രയേലി എയർഫോഴ്സാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളിൽ പ്രധാന മധ്യസ്ഥ രാജ്യമാണ്. ഈ ആക്രമണം സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.

ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റുമായി സഹകരിച്ച് ഖത്തർ തലസ്ഥാനത്ത് ഹമാസിന്റെ ഉന്നത നേതൃത്വത്തെ വധിക്കാൻ വ്യോമസേന നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട പേര് വെളിപ്പെടുത്താത്ത ഹമാസ് അംഗങ്ങളാണ് വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ഹമാസിനെ പരാജയപ്പെടുത്താൻ പ്രവർത്തിക്കുന്നത് തുടരുമെന്നും റിപ്പോർട്ട് അവകാശപ്പെട്ടു.

content summary: Israeli forces carry out attack in Qatar’s capital, aiming at Hamas leadership

Leave a Reply

Your email address will not be published. Required fields are marked *

×