ബ്രിട്ടീഷ് എഴുത്തുകാരൻ നീൽ ഗെയ്മാനെതിരെ വീണ്ടും ലൈംഗികാരോപണം. ഗെയ്മാന്റെയും അദ്ദേഹത്തിന്റെ മുൻ ഭാര്യ അമാൻഡ പാൽമറുടെയും വീട്ടിൽ ജോലി ചെയ്തിരുന്ന സ്കാർലെറ്റ് പാവ്‌ലോവിച്ച് അടക്കം എട്ട് സ്ത്രീകളാണ് ഗെയ്മാനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. Neil Gaiman accused of sexual assault
2022ൽ ഗെയ്മാന്റെ അഞ്ച് വയസുള്ള മകനെ പരിപാലിക്കാനായി സ്കാർലെറ്റ് പാവ്‌ലോവിച്ച് ബേബി സിറ്റർ ആയി ജോലി ചെയ്തിരുന്നു. അന്ന് മുതൽ പല തവണ ഗെയ്മാൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് സ്കാർലെറ്റ് പാവ്‌ലോവിച്ച് ആരോപിച്ചു. ന്യൂസിലാൻഡിലെ വീട്ടിൽ വെച്ച് ഗെയ്മാൻ തന്നോടൊപ്പം ബാത്ത് ടബ്ബിൽ കയറിയെന്നും അവിടെ വെച്ചാണ് ആദ്യം ആക്രമിച്ചതെന്നും പാവ്‌ലോവിച്ച് പറഞ്ഞു. എന്നെ മാസ്റ്ററെന്ന് വിളിക്കൂ, നീയൊരു നല്ല പെൺകുട്ടിയാണ്, ഗെയ്മാൻ തന്നോട് പറഞ്ഞുവെന്നും തന്റെ എതിർപ്പുകളെ അവഗണിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നും പാവ്‌ലോവിച്ച് ആരോപിച്ചു.
തന്റെ കുടുംബത്തെ നോക്കുന്നതിന് വേണ്ടിയാണ് ആക്രമണങ്ങൾ സഹിച്ച് ഗെയ്മാന്റെ വീട്ടിൽ ജോലി ചെയ്യുന്നത് തുടർന്നതെന്ന് പാവ്‌ലോവിച്ച് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഒരിക്കൽ ഒരു ഹോട്ടൽ മുറിയിൽ അയാളുടെ മകന്റെ മുന്നിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പാവ്‌ലോവിച്ച് പറഞ്ഞു.
ഗെയ്മാനെതിരെ മറ്റ് സ്ത്രീകളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ പലരും 30 വയസിന് താഴെയുള്ളവരാണ്. 2024 ജൂലൈയിൽ ഗെയ്മാനെതിരെ അഞ്ച് സ്ത്രീകൾ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. ടോർടോയ്സ് മീഡിയ നിർമിച്ച, ആറ് ഭാഗങ്ങളുള്ള മാസ്റ്റർ എന്ന് പേരുള്ള ഒരു പോഡ്കാസ്റ്റ് പരമ്പരയിലൂടെയായിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നീൽ ഗെയ്മാൻ നിരസിച്ചു. എല്ലാ ലൈംഗിക ബന്ധങ്ങളും സമ്മതപ്രകാരമായിരുന്നുവെന്നും പാവ്‌ലോവിച്ചിന്റെ ആരോപണം തെറ്റാണെന്നും ഗെയ്മാൻ പറഞ്ഞു.
സംഭവത്തിൽ പ്രശസ്ത എഴുത്തുകാരി ജെ. കെ റോളിങ്ങും പ്രതികരിച്ചു. നീൽ ഗെയ്മാന്റെ സംഭവം ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈനുമായി താരതമ്യം ചെയ്ത റോളിങ്ങ് ഗെയ്മാനെതിരെയുള്ള ആരോപണങ്ങളിൽ സാഹിത്യലോകം നിശബ്ദത പാലിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ചു. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഹാർവി വെയ്ൻസ്റ്റൈനെക്കുറിച്ച് വാചാലരായിരുന്ന സാഹിത്യ സമൂഹം നീൽ ഗെയ്‌മാനെതിരെ ഒന്നിലധികം ആരോപണങ്ങൾ ഉണ്ടായിട്ടും പ്രതികരിക്കാതെ നിശബ്ദരായിരിക്കുന്നുവെന്ന് ജെ. കെ റോളിങ് എക്സിൽ കുറിച്ചു.
ഒരു കാലത്ത് സാഹിത്യലോകം ആഘോഷമാക്കിയ പേരുകളിലൊന്നായിരുന്നു നീൽ ഗെയ്മാന്റേത്. എന്നാൽ തുടർച്ചയായി ഉണ്ടായ ലൈംഗികാരോപണങ്ങൾ ഗെയ്മാന്റെ കരിയറിൽ വലിയ തിരിച്ചടിയായി. ദി ഗ്രേവിയാർഡ് ബുക്ക് , ദി സാൻഡ്മാൻ , ഗുഡ് ഒമെൻസ് സീസൺ മൂന്ന് തുടങ്ങിയ ടിവി അഡാപ്റ്റേഷനുകൾ ഉൾപ്പെടെ റദ്ദാക്കിയിരുന്നു. Neil Gaiman accused of sexual assault
Content summary: harassed in front of his son; British writer Neil Gaiman accused of sexual assault
Neil Gaiman sexual assault JK Rowling The Graveyard Book